നാഥനില്ലാ കളരിയായി ഷേഡിക്കാവിലെ പഞ്ചായത്ത് മൈതാനം
കുമ്പള: സംരക്ഷണമില്ലാത്തതിനാല്‍ ഷേഡിക്കാവിലെ പഞ്ചായത്ത് മൈതാനം നാശം നേരിടുന്നു. അടുത്ത കാലത്ത് മൈതാനം മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്ത് മൂന്നു ലക്ഷം രൂപ ചെലവഴിച്ചിരുന്നുവെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
മതില്‍ നിര്‍മാണത്തിനിടെ മൈതാനത്തിന്റെ പരിസരങ്ങളില്‍ നിന്നു മുറിച്ചിട്ട മരങ്ങളും എടുത്തു മാറ്റിയ കല്ലുകളും ഇപ്പോഴും മൈതാനത്തിനകത്തു നീക്കം ചെയ്യാതെ കിടക്കുകയാണ്. ഇതു കാരണം മൈതാനിയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കളിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇതിനിടെ മൈതാനത്തിന്റെ ഒരു ഭാഗം കുമ്പളയിലെ ഡ്രൈവിങ് സ്‌കൂളുകള്‍ കൈയടക്കിയിട്ടുണ്ട്. രാവിലെ ഡ്രൈവിങ് പരിശീലനത്തിനായി വാഹനങ്ങളുമായി എത്തുന്നവര്‍ വൈകുന്നേരം വരെ മൈതാനിക്കകത്തു പരിശീലനം നടത്തുകയാണ്.
പ്രദേശത്തെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണു ഈ മൈതാനത്തെ പരിശീലനത്തിനു വേണ്ടി ആശ്രയിക്കുന്നത്. വെട്ടിയിട്ട മരങ്ങളും മറ്റും മൈതാനിക്കകത്തു നിന്നു മാറ്റി ഡ്രൈവിങ് പരിശീലനത്തിനു സമയക്രമം നിശ്ചയിക്കുകയും മൈതാനം പൂര്‍ണമായും മതില്‍ കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."