HOME
DETAILS

ദുബൈ സുന്നി സെന്റർ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ വിടവാങ്ങി

  
backup
April 27 2021 | 14:04 PM

syed-hamid-koyamma-thangal-no-more21

ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റം യു.എ.ഇയിലെ മത- സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) വിടവാങ്ങി. ശാരീരിക അവശതകളെ തുടര്‍ന്ന് ദുബൈ ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങള്‍ യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) ട്രഷറര്‍ പദവികള്‍ വഹിക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയാണ്.

ഗള്‍ഫിലെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും സംഘടനാ ഭേദമന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങള്‍, സുന്നി സെന്ററിന് കീഴിലുള്ള ഗള്‍ഫിലെ ഏറ്റവും വലിയ മദ്‌റസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും പൊതു ചടങ്ങുകളിലും മതസാമൂഹ്യ രംഗത്തെ പരിപാടികളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്ത വ്യക്തിത്വമാണ്.

രാമന്തളി സര്‍ക്കാര്‍ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളുമായി അദ്ദേഹം അടുത്തബന്ധം സൂക്ഷിച്ചിരുന്നു. പ്രവാസ ലോകത്ത് ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന് എല്ലാ മേഖലകളിലും നിരവധി സുഹൃത്തുക്കളും അനുയായികളുമുണ്ട്.

ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: സിറാജ്, സയ്യിദ് ജലാലുദ്ധീന്‍, യാസീന്‍, ആമിന, മിസ്ബാഹ്, സുബൈര്‍, നബ്ഹാന്‍. മരുമകന്‍: സഗീര്‍. സഹോദരങ്ങള്‍: സയ്യിദ് സകരിയ തങ്ങള്‍ (ദുബൈ), സയ്യിദ് ഷാഫി തങ്ങള്‍ (മദീന). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌കൊണ്ടു പോകുമെന്ന് സുന്നി സെന്റര്‍ ഭാരാവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago