HOME
DETAILS

പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് ദുഖവെള്ളി

  
backup
April 15 2022 | 03:04 AM

kerala-believers-today-observe-good-friday-2022

തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കും. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവര്‍ ക്രമീകരിച്ചിട്ടുള്ളത്. കുരിശുമരണത്തിന്റെ സ്മരണകളിലൂടെയാണ് ഇന്ന് വിശ്വാസികള്‍ കടന്നുപോവുക. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതല്‍ യേശുവിന്റെ മൃതദേഹം കല്ലറയില്‍ അടക്കുംവരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണത്തിന്റെ അടിസ്ഥാനം.

പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും ദേവാലയങ്ങളില്‍ നടക്കുകയാണ്. പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയാണ് പ്രധാന കര്‍മം. നഗരികാണിക്കല്‍, തിരുസ്വരൂപം ചുംബിക്കല്‍ എന്നീ ചടങ്ങുകളുമുണ്ട്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുനേറ്റുവെന്നുമാണ് വിശ്വാസം.

അന്ത്യഅത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നു. പിന്നീട് അരമനയിലെ വിചാരണയും മുള്‍കിരീടവും ചാട്ടവാറടിയും യേശു ഏറ്റുവാങ്ങുന്നു. ഗാഗുല്‍ത്താ മലയലിലേക്ക് കുരിശും വഹിച്ചുള്ള യാത്രക്ക് പിന്നാലെ കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ഈ പീഡാനുഭവങ്ങളാണ് ദുഖവെള്ളിയിലൂടെ അര്‍ഥമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago