HOME
DETAILS
MAL
ആലോചനായോഗം ചേര്‍ന്നു
backup
August 20 2016 | 23:08 PM
പൊന്നാനി: പൊന്നാനി നഗരസഭയുടെ നാട്ടു നെല്‍വിത്തുകളുടെ സംരക്ഷണ പദ്ധതിയായ പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനിയുടെ രണ്ടാം വിളവിറക്കലിന്റെ ആലോചനാ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്മാന്, സ്ഥിരംസമിതി അധ്യക്ഷന്മാര്, വയലുടമകള്‍, നെല്‍കൃഷിയുള്ള വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, നല്ല ഭക്ഷണ പ്രസ്ഥാനം പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
നഗരസഭയില്‍ പൊന്നാര്യന്‍ പാടശേഖര സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. ആദ്യ വിളയില്‍ 40 ഏക്കറില്‍ ഇതിനകം കൃഷിയിറക്കിയിട്ടുണ്ട്. പങ്കെടുത്ത മുഴുവന്‍ കര്‍ഷകരും നേരിട്ടോ താല്പര്യമുള്ളവര്ക്കു വിട്ടുകൊടുത്തോ നെല്‍കൃഷി ചെയ്യാന്‍ സന്നദ്ധത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."