ഹാമിദ് കോയമ്മ തങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
വളപട്ടണം (കണ്ണൂര്‍): ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാമൂഹ്യ സംഘടനകളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ക്ക് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തുടര്‍ന്ന് റോഡ് മാര്‍ഗം സ്വവസതിയായ പാപ്പിനിശേരിയിലെ സാദാത്ത് മന്‍സിലില്‍ എത്തിച്ചു. ജനാസ നിസ്‌കരത്തിനു ശേഷം വളപട്ടണം കക്കുളങ്കരപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. മയ്യിത്ത് നിസ്‌കാരത്തിന് എസ്.വൈ.എസ് പുതിയതെരു മണ്ഡലം പ്രസിഡന്റ് മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സുന്നി മഹല്ല് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ ബാഖി, സി.എച്ച് തയ്യിബ് ഫൈസി, അലി ഹാഷിം നദ് വി തങ്ങള്‍, സിദ്ദീഖ് നദ് വി ചേരൂര്‍, ബഷീര്‍ അലനല്ലൂര്‍, ഷഹീര്‍ പാപ്പിനിശ്ശേരി, കെ. മുഹമ്മദ് ശരീഫ് ബാഖവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."