HOME
DETAILS

ജോലിസമയം മാറുന്ന വ്രതക്കാലം

  
backup
April 29 2021 | 06:04 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95


അതതു ദിവസത്തെ ചെലവിനു അന്നന്നത്തെ ജോലിയില്‍നിന്ന് വരുമാനം കണ്ടെത്തുന്നവരാണ് കൂലിത്തൊഴില്‍ ചെയ്യുന്നവര്‍. അവരുടെ ജോലിയും ജോലിസ്ഥലവും മാറിമാറി വരും. റമദാനിലും പലരുടെയും ജോലികളിലും ജോലിസ്ഥലങ്ങളിലും സമയങ്ങളിലും പലപ്പോഴും മാറ്റം വരാറുണ്ട്. നാട്ടില്‍ തന്നെയുള്ള വിവിധ ജോലികളാണ് വരുമാനമാര്‍ഗം. പകല്‍സമയങ്ങളില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ക്ഷീണം കാരണം റമദാനില്‍ ജോലി രാത്രിയിലേക്ക് മാറ്റി. നാട്ടില്‍ തന്നെയുള്ള ജോലികള്‍ ആയതിനാലും തൊഴിലുടമകള്‍ നാട്ടുകാരും അയല്‍വാസികളും ഒക്കെ ആയതിനാലും ഏതു സമയവും ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്.
ജോലിസമയ മാറ്റത്തിലൂടെ, പകല്‍ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും ഒക്കെയായി ആരാധനകളില്‍ മുഴുകാന്‍ സമയം ലഭിക്കുന്നു. നോമ്പുതുറ ലഘുഭക്ഷണത്തോടെയായിരിക്കും. ഇശാഅ്, തറാവീഹ് നിസ്‌കാരങ്ങള്‍ക്കു ശേഷം ഭക്ഷണം കഴിക്കും. ഇതിനു ശേഷമാണ് ജോലിക്കു പോകുന്നത്. ഓരോ ജോലിയുടെ സ്വഭാവമനുസരിച്ചും തൊഴിലുടമകളുടെ സൗകര്യമനുസരിച്ചും ചിലപ്പോള്‍ പുലര്‍ച്ചെ രണ്ടുവരെയൊക്കെ ജോലി തുടരും.
ജോലിക്കു ശേഷം വീട്ടിലെത്തി ഏതാനും മണിക്കൂര്‍ വിശ്രമം. നാല് മണിയോടെ അത്താഴത്തിനായി എഴുന്നേല്‍ക്കും. രാത്രി ജോലി ചെയ്തതിന്റെ അധ്വാനമുള്ളതിനാല്‍ അത്താഴത്തിന് നന്നായി ഭക്ഷണം കഴിക്കാന്‍ സാധിക്കും. മനസിനും ശരീരത്തിനും നല്ല സംതൃപ്തി കൂടി ആ അത്താഴങ്ങള്‍ നല്‍കുന്നുണ്ട്.
അത്താഴത്തിന് ശേഷം സുബ്ഹി നിസ്‌കാരവും ഖുര്‍ആന്‍ പാരായണവുമൊക്കെ കഴിഞ്ഞ് രാവിലെ ആറോടെ ഉറങ്ങാന്‍ കിടക്കും. രാത്രി കുറച്ചുസമയം മാത്രമാണ് ഉറക്കം ലഭിക്കുന്നത് എന്നതിനാല്‍ രാവിലെത്തെ ഉറക്കത്തിനു ദൈര്‍ഘ്യം കൂടും. നോമ്പിന്റെ സാധാരണ ക്ഷീണത്തിനപ്പുറം, രാത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള ജോലി മറ്റു ശാരീരിക മാനസിക പ്രയാസങ്ങളൊന്നും നല്‍കുന്നില്ല. ആത്മീയമായ ഒരനുഭൂതിയാണല്ലോ നോമ്പ്. അതുകൊണ്ടുതന്നെ ആത്മാവിന്റെ അന്നം നോമ്പ് എല്ലാവര്‍ക്കും നല്‍കുന്നുമുണ്ട്. രാത്രി നേരം പുലരുവോളം ജോലി ചെയ്താലും റമദാന്‍ മാസത്തിലെ പകലില്‍ ക്ഷീണമനുഭവപ്പെടാത്തത് നോമ്പ് നല്‍കുന്ന ആത്മീയോര്‍ജം തന്നെയാണ്.
രാത്രി ചെയ്യാനാവുന്ന ജോലിയും അതിനു തൊഴിലുടമകളുടെ സഹകരണവും ഉണ്ടെങ്കില്‍ മത്രമാണ് റമദാന്‍ മാസത്തില്‍ ജോലിയും കൂലിയും ഉണ്ടാകാറുള്ളത്. അല്ലെങ്കില്‍ ഒരു മാസം ജോലിയില്ലാതെ വെറുതെയിരിക്കും. നാട്ടിലെ പല ജോലികളും ഇപ്പോള്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. രാത്രി ചെയ്യാന്‍ സൗകര്യമില്ലാത്ത ജോലി ആയതിനാല്‍ അവയൊക്കെ റമദാന്‍ കഴിയുംവരെ മാറ്റിവച്ചിരിക്കുകയാണ്. കഴിഞ്ഞ റമദാനില്‍ ലോക്ക്ഡൗണ്‍ ആയതിനാലും നാട്ടില്‍ പ്രത്യേകിച്ച് ജോലി ഇല്ലാത്തതിനാലും ആരാധനകളില്‍ മുഴുകി. ഇത്തവണ അല്ലാഹുവിന്റെ കാരുണ്യത്താല്‍ ജോലിയുണ്ട്. സമയം ക്രമീകരിച്ച് ജോലി ചെയ്യാനാവുന്നതിനാല്‍ റമദാന്‍ മാസത്തിന്റെ പുണ്യങ്ങള്‍ ചോരാതെ നോക്കാനും സാധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago