HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വിലക്ക്
backup
April 19 2022 | 11:04 AM
കൊച്ചി: ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് വിലക്ക്. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമവാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."