HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡിലക്‌സ് ബസില്‍ പീഡനശ്രമം; പത്തനംതിട്ടയിലെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി
backup
April 20 2022 | 03:04 AM
പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനി ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സിനാണ് പരാതി നല്‍കിയത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി. കൃഷ്ണഗിരിക്കടുത്ത് വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."