HOME
DETAILS
MAL
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന് പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
April 10 2024 | 05:04 AM
ലണ്ടന്‍: അടിസ്ഥാന കണികയായ ഹിഗ്സ് ബോസോണിന്റെ സാധ്യത പ്രവചിച്ച നൊബേല്‍ ജേതാവ് പീറ്റര്‍ ഡബ്ല്യൂ. ഹിഗിസ് അന്തരിച്ചു. 94 വയസായിരുന്നു. ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു.
1964ല്‍ പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോണ്‍ എന്ന സങ്കല്പം മുന്നോട്ടുവച്ചത്. 1924ല്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന് രൂപം നല്കിയ ബോസോണ്‍ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനമായത്.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോണ്‍ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."