HOME
DETAILS

സഹജീവിയുടെ കണ്ണീരൊപ്പാം

  
backup
April 21 2022 | 03:04 AM

%e0%b4%b8%e0%b4%b9%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%82


അൻവർ സാദിഖ് ഫൈസി
മക്കളുടെ രോഗം മാറാൻ മൂന്നു ദിവസത്തെ നോമ്പ് നേർച്ചയാക്കിയതാണ് അലി-ഫാത്വിമ ദമ്പതികൾ. രോഗം മാറിയപ്പോൾ അവർ നോമ്പ് തുടങ്ങി. നോമ്പുതുറയ്ക്ക് യാതൊരു വിഭവവും വീട്ടിൽ ഇല്ല. അലി (റ) ഖൈബറിലെ ജൂതസുഹൃത്ത് ശംഊനിൻ്റെ അടുത്തുചെന്ന് മൂന്ന് സ്വാഅ് ഗോതമ്പ് കടംവാങ്ങി. അതിൽനിന്ന് ഒരു സ്വാഅ് എടുത്ത് ഫാത്വിമ (റ) അരച്ചു മാവാക്കി റൊട്ടിചുട്ടു. നോമ്പുതുറയുടെ സമയമായി. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴുണ്ട്, വാതിലിൽ ആരോ മുട്ടുന്നു. തുറന്നുനോക്കുമ്പോൾ ഒരു പാവപ്പെട്ട മനുഷ്യൻ. ദിവസങ്ങളായത്രെ വല്ലതും കഴിച്ചിട്ട്. കഴിക്കാൻ തരണേ എന്ന് അയാൾ യാചിച്ചു. ആ ഭക്ഷണം അയാൾക്കു കൊടുത്തു. അലിയും ഫാത്വിമയും അന്ന് വെള്ളം മാത്രം കുടിച്ചു. ഭക്ഷണമില്ലാതെ രണ്ടാം ദിവസത്തെ നോമ്പിലേക്ക് പ്രവേശിച്ചു. വൈകുന്നേരമായപ്പോൾ കുറച്ചു ഗോതമ്പെടുത്ത് പൊടിച്ച് ഫാത്വിമ (റ) റൊട്ടിയുണ്ടാക്കി. നോമ്പുതുറ സമയത്ത് വാതിലിൽ ഒരു മുട്ട്. നോക്കുമ്പോൾ ഒരു അനാഥക്കുട്ടി. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായത്രെ. അന്നത്തെ റൊട്ടി അവർ യാചിച്ചുവന്ന ആ അനാഥ കുട്ടിക്കു നൽകി. വെള്ളം കുടിച്ച് ആ ദിവസവും ഒപ്പിച്ചു.


ബാക്കിയുള്ളതുകൊണ്ട്, മൂന്നാം നാൾ നോമ്പ് തുറയ്ക്കാൻ റൊട്ടിയുണ്ടാക്കി ഇരിക്കുമ്പോഴുണ്ട് വാതിൽക്കൽ വീണ്ടും ഒരാൾ. ഒരു ബന്ധിയായ മനുഷ്യൻ. എവിടുന്നോ രക്ഷപ്പെട്ടു വരുന്ന പാവം. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായത്രെ. അവർ അന്നത്തെ റൊട്ടി അയാൾക്കു കൊടുത്തു. സന്തോഷത്തോടെ അയാളും പോയി.
മൂന്നുനാൾ പട്ടിണി കിടന്നതിൻ്റെ പ്രയാസം കാരണം, ഇരുവരും ക്ഷീണിച്ചിരിക്കുന്നു. മുഹമ്മദ് നബി (സ) വന്നു നോക്കുമ്പോൾ, ഓമനമകൾ ഫാത്വിമ (റ) എഴുന്നേൽക്കാൻ വയ്യാതെ കമഴ്ന്നു കിടക്കുകയാണ്. ദൈവദൂതരുടെ കണ്ണുനിറഞ്ഞു. ആ സമയത്താണ് ജിബ് രീൽ മാലാഖയുടെ ആഗമം. പൊന്നുമോളെ കൈപിടിച്ചു എഴുന്നേൽപ്പിച്ച്, അവരുടെ പ്രവൃത്തിയെ പ്രശംസിച്ചു, ദൈവവചനം ഇറങ്ങിയത് ഓതിക്കേൾപ്പിക്കാൻ നിർദേശം. ആ പ്രശംസാവചനം ഇങ്ങനെ. 'ആഹാരത്തോട് ആഗ്രഹമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരതു നൽകുകയും ചെയ്യും' (ഖുർആൻ 76/8).


ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ അലിയാർക്കും ഫാത്വിമക്കും സന്തോഷമായി. സത്യവിശ്വാസികൾ എക്കാലത്തും ഇങ്ങനെയായിരുന്നു. ശത്രുവിനെ പോലും അവർ സ്വന്തത്തെക്കാൾ പരിഗണിച്ചു. ബദ്ർ യുദ്ധത്തിൽ ബന്ധിയായി ശത്രുക്കളെ പിടികൂടിയ സന്ദർഭമുണ്ട്. ശത്രുക്കളായ ബന്ധികളോട് നല്ലനിലയിൽ പൊരുമാറണമെന്ന പ്രവാചക നിർദേശം വന്നപ്പോൾ, സ്വന്തത്തിനായി ഉണ്ടാക്കിയ റൊട്ടിയും വിഭവവും ശത്രുവിനു നൽകി, കാരക്കയും പച്ചവെള്ളവും കുടിച്ചു വിശപ്പുമാറ്റിയ സ്വഹാബികൾ. അവരുടെ ഈ ആത്മാർഥത കണ്ട് താൻ അത്ഭുതപ്പെട്ട കഥ ശത്രുപക്ഷത്തെ അബൂ അസീസ് ബിൻ ഉമൈർ പിന്നീട് അയവിറക്കുന്നുണ്ട്. ഇസ് ലാമിൻ്റെയും മുസ്‌ലിംകളുടെയും കർമവീഥി ഇതാണ്. ഇതിലൂടെയാണ് നമുക്ക് സഞ്ചരിക്കാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago