പതിവുപോലെ കൂട്ടി പാചകവാതക വില, കേന്ദ്രത്തെയും കോണ്‍ഗ്രസിനെയും കൊട്ടി മന്ത്രി റിയാസ്
തിരുവനന്തപുരം: പിന്നെയും പാചകവാതക വിലകൂട്ടി ഉയര്‍ത്തി കേന്ദ്രം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നു തോന്നുന്ന രീതിയിലാണ് വിലകൂട്ടിയത്. ഇതിനെതിരേ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി. അതേ സമയം കോണ്‍ഗ്രസിനെ കൊട്ടാനും മന്ത്രി മറന്നില്ല. ഫേസ്ബുക്കിലാണ് റിയാസിന്റെ കൊട്ട്.
കേന്ദ്രസര്‍ക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തില്‍ ചിലര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കന്‍ കാറ്റിനെപ്പറ്റി അറിയാന്‍ 'അവര്‍ക്ക്' താല്‍പര്യമേയില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ മറച്ചുവെക്കാന്‍ കേരള സര്‍ക്കാരിനെതിരെ ചാവേര്‍ സമരം നടത്തുന്ന 'അവര്‍' ആരെന്ന് പറയേണ്ടതില്ലല്ലോ.. എന്നു ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
''വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞ ഉടന്‍തന്നെ പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേറെയും വാണിജ്യ സിലിണ്ടറിന് ഇരുപത് ശതമാനത്തോളവുമാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്.
പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസര്‍ക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തില്‍ ചിലര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കന്‍ കാറ്റിനെപ്പറ്റി അറിയാന്‍ 'അവര്‍ക്ക്' താല്‍പര്യമേയില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ മറച്ചുവെക്കാന്‍ കേരള സര്‍ക്കാരിനെതിരെ ചാവേര്‍ സമരം നടത്തുന്ന 'അവര്‍' ആരെന്ന് പറയേണ്ടതില്ലല്ലോ..''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."