ഇന്നത്തെ താരം രുചികരമായ ഒരു ഫിഷ് റോളാണ് അടിപൊളി ടേസ്റ്റാണ്. ഒരു സംശയവും വേണ്ട, ഉണ്ടാക്കി നോക്കൂ
ഫില്ലിങ്ങ്
അയക്കൂറ - 500 ഗ്രാം
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
സവാള - ഒരെണ്ണം
പച്ചമുളക് - മൂന്നെണ്ണം
മുളകുപൊടി - ഒന്നര ടിസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
ഉരുളക്കിഴങ്ങ് - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
പാന്‍കേക്ക് തയാറാക്കുന്നതിന്
മൈദ - രണ്ട് കപ്പ്
മുട്ട - ഒരെണ്ണം അടിച്ചെടുത്തത്
പാല്‍ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ബ്രഡ്ക്രംസ് - മുക്കിപ്പൊരിക്കാന്‍
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അയക്കുറ മുള്ളു കളഞ്ഞ് വേവിച്ചെടുക്കുക. അതിനുശേഷം വെള്ളം കളഞ്ഞ് കൈകൊണ്ട് പൊടിച്ചെടുക്കുക. അധികം പൊടിഞ്ഞുപോവരുത്. ഇത് മാറ്റിവയ്ക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ, കടുക്, സവാള ചെറുതാക്കി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.
ചെറുതായി നിറം മാറി വരുമ്പോള്‍ അതിലേക്ക് ചെറുതാക്കി അരിഞ്ഞുവച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇതിലേക്ക് പൊടിച്ച് മാറ്റി വച്ചിരിക്കുന്ന മീനും ചേര്‍ക്കുക. ഈ കൂട്ടിലേക്ക് മുളകുപൊടിയും ഉപ്പും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മീനും ഉരുളക്കിഴങ്ങും വേവിക്കുക. കുറച്ചു സമയം അട ച്ച് വച്ച് വേവിക്കുക. നന്നായി വെന്ത് കഴിയുമ്പോള്‍ ഇതിലേക്ക് കറിവേപ്പിലയും ചേര്‍ക്കുക.
പാന്‍കേക്ക് തയ്യാറാക്കുന്നതിന്
രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. അതിലേക്ക് പാല്‍ ഒഴിച്ചുകൊടുക്കുക. ഇത് കട്ടയാവരുത്. നന്നായി കലക്കിയതിന് ശേഷം മുപ്പത് മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം ദോശക്കല്ല് ചൂടാക്കി അതില്‍ എണ്ണ പുരട്ടുക.
ഇതിലേക്ക് കലക്കിയ മിശ്രിതം ഒഴിക്കുക. ദോശയുടെ ആകൃതിയില്‍ കനം കുറച്ച് പാന്‍കേക്ക് ഉണ്ടാക്കുക. പാന്‍കേക്ക് ഉണ്ടാക്കാനെടുത്ത മാവ് അല്പം മാറ്റി വയ്ക്കണം. രണ്ട് ഭാഗവും പെട്ടെന്ന് തിരിച്ചിട്ട് വേവിക്കണം. ഇനി ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന മസാലക്കൂട്ട് ചേര്‍ത്ത് റോളുകളാക്കുക. ചൂടായ എണ്ണിയില്‍ പൊരിച്ചെടുക്കുക. ആദ്യം മാറ്റിവച്ചിരിക്കുന്ന മാവിലും പിന്നെ ബ്രഡ് ക്രംസിലും മുക്കിയ റോളുകള്‍ ഓരോന്നായി പൊരിച്ചെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."