HOME
DETAILS

എന്നും വിവാദങ്ങളുടെ തോഴന്‍

  
backup
May 03 2021 | 20:05 PM

654654531453-2


കൊല്ലം: എന്നും വിവാദങ്ങളുടെ തോഴനായിരുന്നു കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന ആര്‍ ബാലകൃഷ്ണപിള്ള. പഞ്ചാബ് മോഡല്‍ പ്രസംഗത്തിലൂടെ 1982 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ച പിള്ളയ്ക്ക് ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രിംകോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നു.


അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സംസ്ഥാനത്തെ ആദ്യ മന്ത്രി കൂടിയായിരുന്നു പിള്ള. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് അദ്ദേഹം. ഇടമലയാര്‍ കേസിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സാകാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്ന് ശിക്ഷായിളവില്‍ നാലുദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.
ബാലകൃഷ്ണപിള്ളയുടെ ആത്മകഥാ കുറിപ്പുകള്‍ ഡി.സി ബുക്‌സ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചെങ്കിലും പ്രസിദ്ധീകരണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990 നമ്പര്‍ തടവുപുള്ളിയാകേണ്ടി വന്നു. ഇതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം 'പ്രിസണര്‍ 5990'' തലക്കെട്ട് നല്‍കാന്‍ കാരണമായത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 25ാം വയസില്‍ നിയമസഭയിലെത്തിയ ബാലകൃഷ്ണപിള്ള സമീപകാലംവരെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നായര്‍ സര്‍വിസ് സൊസൈറ്റി(എന്‍.എസ്.എസ്) ബോര്‍ഡ് ഓഫ് ഡയരക്ടേഴ്‌സ് അംഗം, പത്തനാപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്റ്


എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മുന്നണികള്‍ക്കുപരി പലപ്പോഴും വ്യത്യസ്ത നിലപാടുകള്‍ എടുത്തതോടെ കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള. കോടതിയില്‍ അഴിമതിക്കേസുള്ളതിനാല്‍ 2001 ലെ ആന്റണി മന്ത്രിസഭയില്‍ പിള്ളയ്ക്ക് പകരം മന്ത്രിയായത് പത്തനാപുരത്ത് നിന്നും ആദ്യമായി നിയമസഭയിലെത്തിയ മകന്‍ കെ.ബി ഗണേഷ് കുമാറായിരുന്നു. കോടതിവിധി അനുകൂലമായതോടെ 2003 ല്‍ ഗണേഷ് കുമാറിനെ രാജിവയ്പിച്ച് പിള്ള മന്ത്രിയായി. എന്നാല്‍ 2004 ല്‍ ആന്റണി മന്ത്രിസഭ രാജിവച്ചതോടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായെങ്കിലും പിള്ളയ്ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയില്ല. 2006 ല്‍ കൊട്ടാരക്കരയിലെ തന്റെ അവസാന മത്സരത്തില്‍ സി.പി.എമ്മിലെ പി. അയിഷാ പോറ്റിയോട് പരാജയപ്പെട്ടു. 2011 ലെ തെരഞ്ഞെടുപ്പ് കാലത്ത് ജയിലില്‍ ആയിരുന്നതിനാല്‍ കൊട്ടാരക്കരയില്‍ തന്റെ നോമിനി ഡോ.മുരളിയായിരുന്നു മത്സരിച്ചത്. രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായ ഗണേഷ് കുമാര്‍, പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് രംഗത്തുവന്ന പിള്ള ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടതോടെ അച്ഛനും മകനും തമ്മിലുള്ള ഭിന്നത പുറത്തുവരികയായിരുന്നു.കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ രാജിവച്ചെങ്കിലും ഗണഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ത്തി പിള്ള വീണ്ടും രംഗത്ത് വരികയും ചെയ്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫിലെത്തിയ പിള്ള പിന്നീട് ഇടതുമുന്നണിയുടെ പ്രമുഖ നേതാവായി മാറുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് -ബിക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും പിള്ള കാബിനറ്റ് റാങ്കോടെ മുന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി.
1964 ല്‍ കെ.എം ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ അവസാനത്തെ ആളായിരുന്നു പിള്ള.


ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ.എം ജോര്‍ജിന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായതിനെ തുടന്ന് കേരള കോണ്‍ഗ്രസ് പിളരുകയും 1977ല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 'ഇവളൊരു നാടോടി' എന്ന ചിത്രത്തിലൂടെ ബാലകൃഷ്ണപിള്ള സിനിമയിലും മുഖം കാണിച്ചു. തുടര്‍ന്ന് 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. 1980ല്‍ 45ാം വയസില്‍ സുകുമാരന്‍ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. 'വെടിക്കെട്ടി'ല്‍ അഭിനയിക്കുന്നതിനിടെയാണ് അദ്ദേഹം വൈദ്യുതി മന്ത്രിയായത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീടും സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും രാഷ്ട്രീയം തട്ടകമാക്കുകയായിരുന്നു പിള്ള.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago