സില്‍വര്‍ലൈന്‍: കണ്ണൂരില്‍ പ്രതിഷേധം, സ്ഥാപിച്ച കല്ല് പിഴുതുമാറ്റി
കണ്ണൂര്‍: കണ്ണൂര്‍ എടക്കാടില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു. കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇവിടെ സ്ഥാപിച്ച ഒരു കല്ല് പ്രദേശവാസികള്‍ പിഴുതുമാറ്റി.
കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ലെന്നും അപ്രതീക്ഷിതമായാണ് കല്ലിടാനെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്.
അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വികസനത്തിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ല.
നാട്ടുകാര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാര്‍ പറഞ്ഞു.അതേസമയം, എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."