HOME
DETAILS

ഹത്രാസ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികളെ വെറുതേ വിട്ടു

  
backup
March 02 2023 | 09:03 AM

hathras-murder-case-latest-updation-2023


ലഖ്‌നൗ: ഹത്രാസില്‍ 19 വയസുകാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പ്രതികളെ വെറുതെ വിട്ടു. ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതിയുടേതാണ് നടപടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രവി,ലവ് കുശ്, രാമു എന്നിവരെയാണ് വെറുതേ വിട്ടത്. അതേസമയം ഇവരോടൊപ്പം പ്രതിചേര്‍ക്കപ്പെട്ട സന്ദീപിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

എന്നാല്‍ കോടതി വിധിയില്‍ യുവതിയുടെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. കുറ്റവിമുക്തരാക്കപ്പെട്ട മൂന്ന് പേര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. വിധിയില്‍ വിശ്വാസമില്ലെന്നും പ്രത്യേക കോടതി വിധിക്കെതിരേ ഹൈക്കോടതി അപ്പീല്‍ നല്‍കുമെന്നും കുടുംബം അറിയിച്ചു.

2020 സെപ്റ്റംബറില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂല്‍ഗര്‍ഹിയിലാണ് 19 കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരമായ ആക്രമണങ്ങള്‍ക്കും ഇരയായത്. അതേ ഗ്രാമത്തിലെ നാല് ഉയര്‍ന്ന ജാതിക്കാരായ താക്കൂര്‍മാരാണ് കേസിലെ പ്രതികള്‍. പിന്നീട് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 15 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതി ഇല്ലാതെ കത്തിച്ച നടപടിയും വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago