HOME
DETAILS
MAL
അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതക്ക് പിഴ
backup
April 22 2022 | 11:04 AM
കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതക്ക് പിഴ. താമരശ്ശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കുമാണ് പിഴ ചുമത്തിയത്. ഏപ്രില്‍ 30നകം പിഴ അടക്കണം. ജില്ലാ ജിയോളജിസ്റ്റാണ് പിഴ ചുമത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കൂടരഞ്ഞി വില്ലേജിലെ പുഷ്പഗിരി പള്ളിക്ക് കീഴിലാണ് ക്വാറി പ്രവര്‍ത്തിച്ചത്. 23,53013 യാണ് പിഴയടക്കേണ്ടത്. ലിറ്റില്‍ ഫ്‌ലവര്‍ പള്ളിക്ക് കീഴിലുള്ള പ്രദേശത്ത് നിന്ന് 2002 - 2010 വരെയാണ് അനധികൃത ഖനനം നടന്നത്. ഖനന അടിക്ക് 43 രൂപ വച്ചാണ് പിഴയടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."