HOME
DETAILS
MAL
ലീഗിന് ക്ഷണം; എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം
backup
April 22 2022 | 11:04 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. മുസ്ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവന അനവസരത്തിലാണ്.
പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇ.പി ജയരാജന് നേരത്തേ രംഗത്തെത്തിയിരുന്നു.
ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയതും തുടര്‍ഭരണം നേടിയതുമെന്നും എല്‍ഡിഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."