HOME
DETAILS
MAL
ബംഗാളില്‍ കോണ്‍, ഇടത് എം.എല്‍.എമാരില്ലാത്ത ആദ്യ നിയമസഭ 85 ശതമാനം സീറ്റുകളിലും കെട്ടിവച്ചപണം നഷ്ടമായി
backup
May 03 2021 | 22:05 PM
ന്യൂഡല്‍ഹി: മൂന്നുപതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാള്‍ നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാതെ സി.പി.എമ്മും കോണ്‍ഗ്രസും.
കോണ്‍ഗ്രസ്, ഇടതുപക്ഷം, ദര്‍ഗ നടത്തിപ്പുകാരനായ അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫ് എന്നിവ സംയുക്ത മോര്‍ച്ച എന്ന ബാനറില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ 85 ശതമാനത്തിലും കെട്ടിവച്ച പണം നഷ്ടമായി.
പോള്‍ ചെയ്ത വോട്ടിന്റെ 16.5 ശതമാനം വോട്ട് ലഭിച്ച കക്ഷികള്‍ക്കു മാത്രമാണ് കെട്ടിവച്ച പണം തിരികെ ലഭിക്കൂ. ബംഗാളില്‍ സഖ്യം മത്സരിച്ച 170 മണ്ഡലത്തില്‍ 21 ഇടത്ത് മാത്രമാണ് സ്ഥാനാര്‍ഥികള്‍ക്ക് 16.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചത്.
ബംഗാളില്‍ തൃണമൂലിനെക്കാളും ബി.ജെ.പിയെക്കാളും വലിയ പാരമ്പര്യമുള്ള കക്ഷികളാണ് കോണ്‍ഗ്രസും ഇടതുപക്ഷവും. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പോരാട്ടം മമതയുടെ തൃണമൂലും ബി.ജെ.പിയും നേരിട്ടായതോടെ സഖ്യം കാഴ്ചക്കാരായി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രൂപീകരിച്ച അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടി (ഐ.എസ്.എഫ്)നെ മുന്നണിയുടെ ഭാഗമാക്കിയതുവഴി രണ്ടക്കംവീതം കടക്കുമെന്ന് സി.പി.എമ്മും കോണ്‍ഗ്രസും കരുതിയിരുന്നെങ്കിലും ഒരിടത്തും വിജയിച്ചില്ല. ഭാന്ഗറില്‍ ഐ.എസ്.എഫിന്റെ നൗഷാദ് സിദ്ദിഖി മാത്രമാണ് വിജയിച്ചത്.
കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ മുസ്‌ലിം ഭൂരിപക്ഷ മാല്‍ദയും മുര്‍ഷിദാബാദുമെല്ലാം തൃണമൂല്‍ തൂത്തുവാരി. മാല്‍ദയില്‍ മുന്‍ കേന്ദ്രമന്ത്രി അബ്ദുല്‍ ഗനി ഖാനും കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ അബ്ദുല്‍ മന്നാനും ദയനീയമായി തോറ്റു. മുതിര്‍ന്ന സി.പി.എം നേതാക്കളായ തന്മയ് ഭട്ടാചാര്യ, സുചന്‍ ചക്രവര്‍ത്തി, ശ്രീജന്‍ ഭട്ടാചാര്യ, മുഹമ്മദ് സലീം എന്നിവരെല്ലാം പരാജയപ്പെട്ടു. കോണ്‍ഗ്രസ് രണ്ടിടത്തും സി.പി.എം നാലിടത്തും രണ്ടാംസ്ഥാനത്തെത്തി. കോണ്‍ഗ്രസിന് 2.94ഉം സി.പി.എമ്മിന് അഞ്ചും ശതമാനം വോട്ട് വിഹിതവും ലഭിച്ചു. 2016ലും ഇടതും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിന് 44ഉം സി.പി.എമ്മിന് 32 ഉം സീറ്റുകള്‍ ലഭിച്ചു. ആകെ 38 ശതമാനം വോട്ടുകളും നേടി.
എന്നാല്‍, ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ അനുയായികള്‍പോലും തൃണമൂലിന് വോട്ടു ചെയ്തതാണ് ഇത്തരത്തിലൊരു ഫലം ഉണ്ടാവാന്‍ കാരണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."