യു.പിയില്‍ വീണ്ടും ബുള്‍ഡോസറുമായി സര്‍ക്കാര്‍; പൊളിച്ചുമാറ്റുന്നത് കൊലക്കേസ് പ്രതികളുടെ വീടുകളെന്ന് വിശദീകരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. പ്രയാഗ് രാജിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃതമായി വീടുകള്‍ പൊളിക്കുന്നതായി ആരോപണമുയരുന്നത്.
അതേസമയം ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകക്കേസിലെ പ്രതിയും മുന്‍ എംപിയുമായ അതീഖ് അഹമ്മദുമായി ബന്ധമുളളവര്‍ നടത്തിയ അനധികൃത നിര്‍മ്മാണമാണ് പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രയാഗ് രാജില്‍ വീടുകള്‍ പൊളിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത് എന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ക്ക് നേരെയുളള ആക്രമണമെന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള അതിക്രമമാണ് നടക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
തങ്ങള്‍ക്ക് അതീഖ് അഹമ്മദുമായി ബന്ധമില്ലെന്ന് വീട് നഷ്ടപ്പെട്ടവര്‍ പറഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നും വീട് നഷ്ടപ്പെട്ടവര്‍ പറയുന്നു.
ബുധനാഴ്ച പ്രയാഗ് രാജിലെ അതീഖ് അഹമ്മദിന്റെ വീടും പൊളിച്ചുനീക്കിയിരുന്നു. 2005 ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് ജയിലില്‍ കഴിയുകയാണ് അതീഖ് അഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."