HOME
DETAILS
MAL
വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പ്രതിദിന കേസുകള്‍ രണ്ടായിരത്തിന് മുകളില്‍
backup
April 23 2022 | 05:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി. 24 മണിക്കൂറിനിടെ 2527 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കൊവിഡ് ബാധിതരുടെ എണ്ണം 15,079 ആയി.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സ്‌കൂളുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കി. തെര്‍മല്‍ പരിശോധനയ്ക്ക് ശേഷമേ കുട്ടികളെയും അധികൃതരേയും സ്‌കൂളില്‍ പ്രവേശിപ്പിക്കൂ.
https://twitter.com/ANI/status/1517708851537408000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."