HOME
DETAILS
MAL
24 മണിക്കൂറിനിടെ 3780 മരണം; ആകെ കേസുകള്‍ രണ്ട് കോടി കടന്നു
backup
May 05 2021 | 05:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3780 മരണം. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് മരണമാണിത്. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ആകെ കേസുകള്‍ രണ്ടു കോടി കവിഞ്ഞിരിക്കുകയാണ്. 2,06,65,148 ആണ് രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍.
3,38,439 പേര് രോഗമുക്തരായതായും ആരോഗ്യമ മന്ത്രാലയം പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. 1,69,51,731 പേര് ഇതുവരെ രോഗമുക്തി നേടി. 34,87,229 ആണ് ആക്ടിവ് കേസുകള്‍. 16,04,94,188 പേരാണ് ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."