HOME
DETAILS

കനത്ത തോല്‍വി: ബി.ജെ.പിയെ പഴിച്ച്  ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍

  
backup
May 05 2021 | 05:05 AM

21213210-2
 
 
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: എന്‍.ഡി.എയിലെ രണ്ടാമത്തെ കക്ഷിയായ ബി.ഡി.ജെ.എസിന് തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍തിരിച്ചടി.
എന്‍.ഡി.എയുടെ ഭാഗമായി 19 സീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസിന് 2016 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതില്‍ വോട്ട് കുറഞ്ഞു.
ബി.ജെ.പി കാലുവാരിയെന്ന് ആരോപിച്ച് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളും നേതാക്കളും രംഗത്തെത്തി. ഈഴവ വിഭാഗത്തിന്റെ വോട്ടുകള്‍ എന്‍.ഡി.എ യ്ക്ക് നേടിക്കൊടുക്കുന്നതില്‍ ബി.ഡി.ജെ.എസും പരാജയപ്പെട്ടെന്ന ആരോപണം ബി.ജെ.പിയും ഉയര്‍ത്തിയതോടെ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമായി. 
കനത്ത തോല്‍വിയെ തുടര്‍ന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ബി.ജെ.പി കേന്ദ്ര നേതാക്കളെ അറിയിച്ചു.
2016 ല്‍ 37 സീറ്റില്‍ മത്സരിച്ച ബി.ഡി. ജെ.എസിന് ഇത്തവണ 15000 ത്തിന് മുകളില്‍ വോട്ടുനേടാന്‍ കഴിഞ്ഞത് അരൂരും ചാലക്കുടിയിലും മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറയുകയും ചെയ്തു. 
ബി.ജെ.പി ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ബി.ഡി.ജെ. എസിന് 10 സീറ്റുകളില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് വോട്ടുലഭിച്ചത്. ഇതില്‍ കോതമംഗലം, പൂഞ്ഞാര്‍, , വാമനപുരം മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍ താഴെ വോട്ടാണ് നേടാന്‍ കഴിഞ്ഞത്. പൂഞ്ഞാറില്‍ ബി.ജെ.പി , പി.സി ജോര്‍ജിനെ സഹായിച്ചപ്പോള്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയുടെ വോട്ട് 2,928 ആയി ചുരുങ്ങി. 
2016ല്‍ 33,044 വോട്ട് നേടിയ കുട്ടനാട്ടില്‍ 14,946, 27753 വോട്ട് നേടിയ അരൂരില്‍ 17,479, 20,000 വോട്ട് നേടിയ കായംകുളത്ത് 11,413 , 19614 വോട്ട് നേടിയ ചേര്‍ത്തലയില്‍ സി.പി.എമ്മില്‍ നിന്നെത്തിയ നേതാവിനെ മത്സരിപ്പിച്ചിട്ടും 14,562 വോട്ട് മാത്രമാണ് ലഭിച്ചത്. 
20,000 ത്തിന് മുകളില്‍ വോട്ട് നേടിയ കുണ്ടറയില്‍ ഇത്തവണ 6,097 വോട്ട് മാത്രമാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ബി.ഡി.ജെ.എസിന് ഒരു പഞ്ചായത്ത് സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  12 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago