HOME
DETAILS
MAL
കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുതര പരുക്ക്
backup
May 05 2021 | 11:05 AM
ജയ്പൂര്‍: കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുതര പരുക്ക്. മധ്യപ്രദേശിലാണ് സംഭവം. ദാമോദര്‍ ദാസ് എന്ന 73 കാരന് ബുധനാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പിതാവിന്റെ സംസ്കാരത്തിനിടെ 34കാരിയായ മകള്‍ ചിതയിലേക്ക് ചാടുകയായിരുന്നെന്ന് പൊലിസ് പറയുന്നു.
മരിച്ചയാള്‍ക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. സംസ്കാരത്തിനിടെ ഇളയ മകള്‍ ചന്ദ്ര ശര്‍ദ പെട്ടന്ന് തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ചിതയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ വലിച്ചിഴച്ച് രക്ഷിക്കുകയായിരുന്നു. 70ശതമാനം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ജോഥ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."