മഞ്ചേശ്വരത്ത് ബി.ജെ.പി കിറ്റും പണവും നല്‍കി; പരാതി നല്‍കുമെന്ന് എ.കെ.എം അഷ്‌റഫ്
കാസര്‍കോട്: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു മുമ്പ് മഞ്ചേശ്വരം മണ്ഡലത്തിലെ വീടുകളില്‍ ബി.ജെ.പി കിറ്റും ആയിരം രൂപ വീതവും വിതരണം ചെയ്‌തെന്ന് നിയുക്ത എം.എല്‍.എ എ.കെ.എം അഷ്‌റഫ്.
ആറായിരം വരെ ഭൂരിപക്ഷം മണ്ഡലത്തില്‍ പ്രതീക്ഷിച്ചതാണെന്നും എന്നാല്‍ ബി.ജെ.പിയുടെ പണക്കൊഴുപ്പ് കാരണം ഓരോ ബൂത്തിലും യു.ഡി.എഫിനു ലഭിക്കേണ്ട പതിനഞ്ചോളം വോട്ടുകള്‍ കുറഞ്ഞെന്നും കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍നിന്നുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് വീടുകള്‍ കയറിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് വീടുകളില്‍ കയറി അവര്‍ പ്രചരിപ്പിച്ചത്. ഇതുസംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും. അഷ്‌റഫ് എന്ന് പേരുള്ള പത്തോളം പേരെ കണ്ട് അപരസ്ഥാനാര്‍ഥികളാകാന്‍ മൂന്നുലക്ഷം രൂപ വരെ ബി.ജെ.പി വാഗ്ദാനം ചെയ്തു. എന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായി അവര്‍ അത് നിരാകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."