HOME
DETAILS
MAL
തലസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു
backup
May 06 2021 | 02:05 AM
തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്തെ മരണ സംഖ്യയും ഉയരുന്നു. 1,061 പേരാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ മാത്രം 18 പേരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 10 പേര് സ്ത്രീകളും എട്ടുപേര്‍ പുരുഷന്മാരുമാണ്. 0.66 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണിത്.
0.32 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്.
സംസ്ഥാനത്ത് മരണപ്പെട്ടവരുടെ അഞ്ചിലൊന്ന് മരണങ്ങളും തലസ്ഥാന ജില്ലയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31നാണ് ജില്ലയില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്. ജില്ലയിലെ മരണനിരക്ക് ആയിരം കവിഞ്ഞ സാഹചര്യത്തില്‍ ജാഗ്രത കൈവെടിഞ്ഞാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."