
'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്റാഈലിന് നിങ്ങള്‍ നല്കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

കാലിഫോര്‍ണിയ: മിസ്റ്റര്‍ ബൈഡന്. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്ക് കാലം പകരം തരാതിരിക്കില്ല. മര്‍ദ്ദിതന്റെ പ്രാര്‍ഥനകള്‍ക്ക് എന്നും ഉത്തരമുണ്ടായിട്ടുണ്ട് എന്നതാണ് ചരിത്രസത്യം. ലോസ് ആഞ്ചല്‍സില്‍ കാട്ടു തീ ആളിപ്പടരുമ്പോള്‍ പ്രതിഷേധത്തിന്റേയും താക്കീതിയന്റേയും തീ ജ്വാലകളുയരുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യാ ആക്രമണങ്ങളും അതിന് അമേരിക്ക നല്കുന്ന പിന്തുണയുമാണ് നെറ്റിസണ്‍സ് എടുത്തു പറയുന്നത്.
ലാസ് ആഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന് വലിയ നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 117 കിലോമീറ്റര്‍ വിസ്തൃതിയിലാണ് തീപിടിത്തമുണ്ടായത്. പത്തുപേര്‍ കൊല്ലപ്പെടുകയും 1.80 ലക്ഷം പേര് കുടിയിറക്കപ്പെടുകയും ചെയ്തു. ഹോളിവുഡ് നടന്മാരുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് വീടുകളാണ് കത്തിച്ചാമ്പലായത്.
ലോസ് ഏഞ്ചല്‍സ് കൗണ്ടി അഗ്നിശമന വകുപ്പിനുള്ള ബജറ്റ് 18 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചതും ഗസ്സയെ ചുട്ടുചാമ്പലാക്കാന്‍ അമേരിക്ക ഇസ്റാഈലിന് സാമ്പത്തിക സഹായം നല്‍കുന്നതും പലരും വിമര്‍ശിക്കുന്നു. കഴിഞ്ഞ ആഴ്ച ഇസ്റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
'ലോസ് ഏഞ്ചല്‍സ് അഗ്നിശമന വകുപ്പിനുള്ള ബജറ്റില്‍ 17.6 മില്യണ്‍ ഡോളറിന്റെ കുറവാണ് വരുത്തിയത്. ഇസ്റാഈലിന് ഇതിനകം 23 ബില്യണ്‍ ഡോളറിന്റെ വര്‍ധന ലഭിച്ചു. ഇനിയും എട്ട് ബില്യണ്‍ കൂടി ലഭിക്കും' ഫലസ്തീനിയന്‍ ജേണലിസ്റ്റ് അഹമ്മദ് എല്‍ദിന്‍ 'എക്സി'ല്‍ കുറിച്ചു.
'പടിയിറങ്ങും മുമ്പ് ഗസ്സയിലെ ജനതയെ ജീവനോടെ ചുട്ടെരിക്കാന്‍ എട്ട് ബില്യണ്‍ ഡോളര്‍ കൂടി ഇസ്റാഈലിന് സമ്മാനിച്ച ബൈഡനുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഇത്. ലോസ് ആഞ്ചല്‍സില്‍ സ്വന്തം ജനത കാട്ടുതീയോട് പോരടിക്കുകയാണ്. അവരുടെ വീടുകള്‍ വീണ്ടെടുക്കാന്‍. കാലം തിരിയുമ്പോള്‍ കയ്യില്‍ ഒന്നും ശേഷിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണിത്- ഫാത്തിമ മുഹമ്മദ് എക്സില്‍ കുറിച്ചു.
'നിങ്ങള്‍ ഫലസ്തീനികളെ ജീവനോടെ ചുട്ടെരിച്ചു' ഇസ്റാഈല്‍ എംബസിയുടെ എക്സിലെ പോസ്റ്റ് പങ്കുവെച്ച് സന സഈദ് കുറിക്കുന്നു
കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടവരില്‍ പ്രമുഖരില്‍ ഒരാളാണ് ഹോളിവുഡ് നടനായ ജെയിംസ് വുഡ്സ്. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തെ വലിയ രീതിയില്‍ പിന്തുണ നല്‍കിയിരുന്നു ജെയിംസ് വുഡ്'വെടിനിര്‍ത്തല്‍ ഇല്ല, വിട്ടുവീഴ്ചയില്ല, മാപ്പ് കൊടുക്കുകയുമില്ല, എല്ലാവരെയും കൊല്ലണം' എന്ന് അദ്ദേഹം ഒരിക്കല്‍ 'എക്സി'ല്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജയിംസ് വുഡ്സിന് ഒരു കത്ത് എന്ന കുറിപ്പോടെ ജയിംസ് വുഡിന്റേയും ഫലസ്തീന് ഉമ്മാരുടേയും ചിത്രങ്ങളോടെ മൊസാബ് അബു താഹ പങ്കുവെക്കുന്നു.
ലോസ് ആഞ്ചെലെസിനും പുറത്തുമുള്ള നിരപരാധികളായ ജനങ്ങളെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് ജെയിസ് വുഡ്സിനുണ്ടായ നഷ്ടത്തില്‍ പ്രതികരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഇമാം ഒമര്‍ സുലൈമാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'എന്നാല്‍ ഇത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. ഗസ്സയിലെ ജനങ്ങള്‍ അധികാര ഭവനങ്ങളിലെ ക്രൂരന്മാരാല് കൊല ചെയ്യപ്പെടുകയാണ്. തങ്ങളുടെ മാളികകളില് അജയ്യനാണെന്ന് തോന്നുന്ന ക്രൂരന്മാരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്' ഒമര്‍ സുലൈമാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ലക്ഷക്കണക്കിന് ടണ്‍ ബോംബുകള്‍ ഗാസയില്‍ വര്‍ഷിക്കുകയും അത് ഒരു ജ്വലിക്കുന്ന നരകത്തീയായി മാറുകയും ചെയ്യുന്നത് നമ്മുടെ ധാര്‍മ്മിക അപലപനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നമ്മളെയെല്ലാം തേടിയെത്തും' ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റായ ഫാത്തിമ മുഹമ്മദ് 'എക്സി'ല്‍ പോസ്റ്റ് ചെയ്തു.
'ഗസ്സയില്‍ ആളുകളെ ജീവനോടെ ചുട്ടെരിക്കാന്‍ യുഎസ് നികുതികള്‍ ഉപയോഗിക്കുമ്പോള്‍, ആ തീപിടിത്തങ്ങള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ നമ്മള് അതിശയപ്പെടില്ല' ഇടതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ് 'കോഡ് പിങ്ക്' വ്യക്തമാക്കി.
'നമ്മുടെ രാജ്യം താമസയോഗ്യമാക്കാന്‍ പണം ചെലവഴിക്കുന്നതിന് പകരം ഗസ്സയിലെ ഫലസ്തീനികളെ ഇസ്റാഈല്‍ വംശഹത്യ ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു' ജ്യൂയിഷ് വോയ്സ് ഫോര്‍ പീസിന്റെ ന്യൂയോര്‍ക്ക് ശാഖ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
'ലോസ് ആഞ്ചെലെസ് അധികൃതരാണ് അഗ്നിശമന വകുപ്പിന് പ്രധാനമായും ധനസഹായം നല്‍കുന്നത്, അതേസമയം ഇസ്റാഈലിനുള്ള സൈനിക ചെലവ് ഫെഡറല്‍ സര്‍ക്കാരില്‍നിന്നാണ്' കമന്റേറ്റര്‍ മെഹ്ദി ഹസന് വിമര്‍ശിച്ചു.
ഞങ്ങളെ കൊല്ലാന്‍ യു.എസ് ഇസ്റാഈലിന് ആയുധങ്ങള്‍ നല്കി. പക്ഷേ നിങ്ങള്‍ക്കുള്ള തീ ദൈവം നേരിട്ടയച്ചു.
അവര്ഞങ്ങളുടെ നാട്ടില്‍ യുദ്ധത്തീ ആളിക്കത്തിച്ചു. ഞങ്ങളുടെ കുട്ടികളെ കൊന്നു,ഞങ്ങളുടെ വീടുകള്‍ നശിപ്പിച്ചു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഇതിന്നായി ഇസ്റാഈലിന് ആയുധങ്ങള്‍ നല്കി. നീതിമാനായ ദൈവം അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും അമ്മമാരുടെ കണ്ണീരും മറക്കുന്നില്ല- മഹ്മൂദ് ബസ്സാം എക്സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 2 days ago
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം
uae
• 2 days ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 72 കാരന് പിടിയിൽ
Kerala
• 2 days ago
അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
Kerala
• 2 days ago
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 2 days ago
റമദാന് വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം
Kerala
• 2 days ago
കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
National
• 2 days ago
ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും; വിവാദ പ്രസ്താവനയുമായി നിയുക്ത ബിജെപി എംഎൽഎ
National
• 2 days ago
മെസിയേക്കാൾ മികച്ച താരം അദ്ദേഹമാണ്: ജർമൻ ലോകകപ്പ് ഹീറോ
Football
• 2 days ago
'വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി'; തൃശൂരിലെ സിപിഎം പ്രവർത്തന റിപ്പോർട്ട് പുറത്ത്
Kerala
• 2 days ago
'അനന്തു കൃഷ്ണനുമായി ബന്ധമില്ല'; കേസെടുത്തത് പ്രാഥമിക പരിശോധന പോലുമില്ലാതെയെന്ന് റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍
Kerala
• 2 days ago
വയനാട്ടിൽ വീണ്ടും കടുവാസാന്നിധ്യം; 14 ക്യാമറ ട്രാപ്പുകൾ, രണ്ട് ലൈവ് ക്യാമറ, ഡ്രോൺ നിരീക്ഷണവും ആരംഭിച്ച് വനം വകുപ്പ്
Kerala
• 2 days ago
ലോക റെക്കോർഡ്! സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ മുംബൈക്കൊപ്പം ചരിത്രമെഴുതി
Cricket
• 2 days ago
റൊണാൾഡോ റയൽ വിട്ടതിന് ശേഷം ഇതാദ്യം; മിന്നും ഫോമിൽ സൂപ്പർതാരം
Football
• 2 days ago
പത്തനംതിട്ടയില്‍ നിര്‍മാണ ജോലിക്കിടെ ഭീം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
• 2 days ago
'രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്കി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്
Kerala
• 2 days ago
പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു
Kerala
• 2 days ago
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി
latest
• 2 days ago
തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്
Cricket
• 2 days ago
കുവൈത്ത്; ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിൽ
Kuwait
• 2 days ago