HOME
DETAILS

എഐ ക്യാമറകള്‍ കണ്ണു തുറന്നു; 15 ദിവസത്തിനിടെ കുവൈത്തില്‍ പിടികൂടിയത് 18000ത്തിലേറെ നിയമലംഘനങ്ങള്‍

  
Shaheer
January 10 2025 | 16:01 PM

AI cameras opened eyes More than 18000 law violations were caught in Kuwait in 15 days

കുവൈത്ത് സിറ്റി: കുവൈത്തില്‍ എഐ ക്യാമറകള്‍ കണ്ണു തുറന്നതോടെ വെട്ടിലായത് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ സജീമായതോടെ പതിനെണ്ണായിരത്തോളം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 15 ദിവസത്തിനിടെ 18,778 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്തിലെ പ്രധാന പാതകളിലായി ഇരുനൂറ്റി അമ്പതിലേറെ എഐ ക്യാമറകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

2024ല്‍ ഗതാഗത അപകട മരണങ്ങള്‍ കുറഞ്ഞതായി ഗതാഗത വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
2023ല്‍ 296 അപകട മരണങ്ങള്‍ ഉണ്ടായപ്പോള്‍ 2024ല്‍ 284 മരണങ്ങളാണ് സംഭവിച്ചത്. പുതിയ എഐ ക്യാമറകള്‍ ഡ്രൈവര്‍മാരുടെ വേഗപരിധി ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും സഹായകരമാകും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  4 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  4 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  4 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  4 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  4 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  4 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  4 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  4 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  4 days ago