HOME
DETAILS

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ വൈകും; മൂന്നാം പരിശ്രമം കരുതലോടെ

  
January 10 2025 | 15:01 PM

ISROs Spadex mission to be delayed due to technical problems Third effort with caution

ഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേ‌ർക്കുന്ന ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം ഇനിയും വൈകും. ഉപഗ്രഹങ്ങളെ ഇന്ന് ഉച്ചയോടെ 1.5 കിലോമീറ്റർ പരസ്പര അകലത്തിൽ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ വരെ ഉപഗ്രഹങ്ങൾ ഈ അവസ്ഥയിൽ തുടരും. നാളെ രാവിലെ അകലം 500 മീറ്ററിലേക്ക് എത്തിക്കാൻ ശ്രമിക്കും. 

ഒൻപതാം തീയതി രാത്രി പരസ്പര അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നത്. തുട‌‌ർന്ന് പരസ്പരം 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് മാറ്റിയ ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും അടുപ്പിച്ച് തുടങ്ങിയത്. രണ്ട് വട്ടം ദൗത്യം മാറ്റിവയ്‍ക്കേണ്ടി വന്നതിനാൽ കൂടുതൽ കരുതലോടെയാണ് മൂന്നാം പരിശ്രമം നടത്തുന്നത്.

ഉപഗ്രഹങ്ങള്‍ പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതോടെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്തുന്നതിനിടെ കഴി‍ഞ്ഞ ദിവസം സാങ്കേതിക പ്രശ്നം നേരിട്ടത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വയം പ്രവർത്തനം നിർത്തിയതായാണ് സൂചന. ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണമാണിത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനർനിർമ്മാണത്തിന് 529.50 കോടിയുടെ കേന്ദ്ര വായ്പ; നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല യോഗം ചേരും

Kerala
  •  3 days ago
No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  3 days ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  3 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  4 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  4 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  4 days ago