HOME
DETAILS

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

  
Shaheer
January 10 2025 | 13:01 PM

Who is Abdul Rahman Al Qaradawi imprisoned by the UAE

ദുബൈ: ലെബനീസ് അധികൃതര്‍ പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് കവിയും രാഷ്ടീയപ്രവര്‍ത്തകനുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖറദാവിയെ യുഎഇ കസ്റ്റഡിയിലെടുത്തിരുന്നു. ഈജിപഷ്യന്‍ ടര്‍ക്കിഷ് പൗരത്വമുള്ള ഖറദാവി തുര്‍ക്കിയിലാണ് താമസിച്ചുകൊണ്ടിരുന്നത്.

പൊതു സുരക്ഷയെ തകര്‍ക്കാനും തുരങ്കം വയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖദറാവി നേരിടുന്നത്.
 
യുഎഇ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ്  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡാറ്റ ബ്യൂറോയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

തങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിടുന്ന ഏതൊരാള്‍ക്കെതിരെയും യു.എ.ഇ തങ്ങളുടെ ഉറച്ച നിലപാട് അസന്ദിഗ്ധമായി ആവര്‍ത്തിക്കുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വ്യക്തിയെയും പിന്തുടരുമെന്നും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


ആരാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി?

ഈജിപ്ത് അന്വേഷിക്കുന്ന രാജ്യത്തെ മുന്‍ പ്രതിപക്ഷ പ്രവര്‍ത്തകനും മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്‍ ആത്മീയ നേതാവായിരുന്ന വിഖ്യാത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖദറാവിയുടെ മകനുമാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖദറാവി.

യൂസുഫുല്‍ ഖദറാവി മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈജിപ്തില്‍ നിരവധി തവണ തടവിലാക്കപ്പെട്ടിരുന്നു. ഖത്തറില്‍ വെച്ച് 2022ലാണ് യുസുഫുല്‍ ഖദറാവി നിര്യാതനായത്.

ആഫ്രോ അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിനിടെ 2011ല്‍ പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകനും ആയിരുന്നു ഡോ. ഖറദാവി.

2013 ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് കൂടിയായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലേറിയ നിലവിലെ പട്ടാളഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ കടുത്ത വിമര്‍ശകനായും അദ്ദേഹം മാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  a day ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  a day ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  a day ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  a day ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  a day ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  a day ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  a day ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  a day ago

No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago