HOME
DETAILS

ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ തന്നെ; പക്ഷേ തടവും പിഴയുമില്ല

  
January 10 2025 | 17:01 PM

President-elect Donald Trump guilty of hush money case But no jail or fine

ന്യൂയോർക്ക്: അമേരിക്കയിൽ വലിയ വിവാദമായി മാറിയ ഹഷ് മണി കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ, ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. അതായത് ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെങ്കിലും ജയിൽശിക്ഷയോ, പിഴയോ കോടതി ശിക്ഷയായി വിധിച്ചില്ല.കാരണം നിയുക്ത പ്രസിഡന്‍റ് എന്ന പരിഗണന നൽകികൊണ്ടുള്ള വിധിയാണ് ജുവാൻ മെർച്ചൻ പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ യാതൊരു ഭീഷണിയുമില്ലാതെ തന്നെ ട്രംപിന്, ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാൻ സാധിക്കും.

അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറാനിരുന്ന ഡോണൾഡ് ട്രംപിന്, ഹഷ് മണി കേസ് വലിയ തലവേദനയായിരുന്നു. ശിക്ഷ വിധിക്കുന്നത് നീട്ടിവയ്ക്കണമെന്ന ട്രംപിന്‍റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് ന്യൂയോർക്ക് കോടതി ജഡ്ജി, വിധി പുറപ്പെടുവിച്ചത്. മുന്‍ പ്രസിഡന്റും നിയുക്ത പ്രസിഡന്റുമായ ട്രംപിന് ജയില്‍ശിക്ഷ വിധിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് വിധിയും പുറപ്പെടുവിച്ചത്. നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഹഷ് മണി കേസിൽ ട്രംപിനെതിരെ തെളിഞ്ഞത്. എന്നാൽ നിരുപാധികം വിട്ടയയ്ക്കൽ ‘ശിക്ഷ’ ലഭിച്ചതോടെ  ട്രംപിന് ഇനി ആശ്വാസത്തോടെ രണ്ടാം തവണയും വൈറ്റ് ഹൗസിന്‍റെ ചുമതലയേറ്റെടുക്കാനാവും. എങ്കിലും കുറ്റക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് എന്ന വിശേഷണം ചരിത്രത്തിൽ ട്രംപിന് ചുമക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിക്ക് മാനസിക വിഭ്രാന്തിയില്ല, പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Kerala
  •  3 days ago
No Image

വയനാട് പുനർനിർമ്മാണത്തിന് 529.50 കോടിയുടെ കേന്ദ്ര വായ്പ; നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല യോഗം ചേരും

Kerala
  •  3 days ago
No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  3 days ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  4 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  4 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  4 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago