
സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സംഭലില്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി. പ്രദേശത്ത് ഐക്യം നിലനിര്‍ത്തണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളിയില്‍ സര്‍വേക്ക് ഉത്തരവിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഷാഹി ജുമാമസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സര്‍വേ അക്രമത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചെന്നും സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കിണറ്റില്‍നിന്ന് പണ്ട് മുതലേ തങ്ങള്‍ വെള്ളമെടുക്കാറുണ്ടെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി പറഞ്ഞു. പള്ളിയെ 'ഹരി മന്ദിര്‍' എന്ന് പരാമര്‍ശിക്കുന്ന നോട്ടിസിലും അവിടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയിലും അഹമ്മദി ആശങ്കകള്‍ ഉന്നയിച്ചു. കിണര്‍ ഭാഗികമായി മസ്ജിദ് പരിസരത്താണെന്ന് തെളിയിക്കുന്ന ഗൂഗിള്‍ മാപ്പ് ചിത്രവും അഹമ്മദി സമര്‍പ്പിച്ചു.
എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന വ്യക്തമാക്കി. അതേസമയം, കിണര്‍ പള്ളിയുടെ പരിധിക്ക് പുറത്താണെന്നും ചരിത്രപരമായി ആരാധനയ്ക്കായി ഉപയോഗിക്കുന്നതാണെന്നുമായിരുന്നു ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനിന്റെ വാദം.
സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്തിരുന്നു. സര്‍വേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹിന്ദു സംഘടനകളുടെ ഹരജിയില്‍ 2024 നവംബര്‍ 19ന് സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തിയിരുന്നു.
രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സര്‍വേക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ഇവര്‍ക്ക് നേരെ പൊലിസ് വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
The Supreme Court of India has directed that the status quo be maintained on the well near Shahi Masjid in Sambhal, Uttar Pradesh. The court, led by Chief Justice Sanjiv Khanna and Justice Sanjay Kumar, emphasized the need for maintaining unity in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 7 minutes ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• an hour ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്
Kerala
• an hour ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• an hour ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• an hour ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• an hour ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• an hour ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 2 hours ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 2 hours ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 2 hours ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 2 hours ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 3 hours ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 3 hours ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 3 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 4 hours ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 4 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 4 hours ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 5 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 5 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 6 hours ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 3 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 3 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 3 hours ago