HOME
DETAILS

മുംബൈ; സ്കൂളിലെ ശുചിമുറിയിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

  
January 10 2025 | 16:01 PM

Mumbai A plus one student who went to the washroom of the school was found dead

മുംബൈ:മുബൈയിലെ ജോ​ഗേശ്വരി ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സ്‌കൂൾ ആൻ‍ഡ് ജൂനിയർ കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ  ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

സ്‌കൂളിലെ ക്ലീനിംഗ് സ്റ്റാഫ് ഉച്ചയോടെ ശുചിമുറിയിലേയ്ക്ക് പോയപ്പോഴാണ് സംഭവം കണ്ടത്. ശുചിമുറിയുടെ വാതിലിനോട് ചേർന്ന് ഒരു പെൺകുട്ടി നിലത്ത് ഇരിക്കുന്നത് ക്ലീനിം​ഗ് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് തൊട്ടടുത്തുള്ള ശുചിമുറിയിൽ കയറി നോക്കിയപ്പോഴാണ് വാതിലിനു പിന്നിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടത്. ഉടൻ തന്നെ സംഭവം സ്‌കൂൾ മാനേജ്‌മെൻ്റിനെ അറിയിക്കുകയും ഉടനെ സ്‌കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അപകട മരണം രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണോ എന്നും അങ്ങനെയെങ്കിൽ കാരണം എന്താണെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണ വിവരം അറിയിച്ച് സ്കൂൾ മാനേജ്മെൻ്റ് സ്കൂളിലെയും ജൂനിയർ കോളേജിലെയും വിദ്യാർത്ഥികൾക്ക് സന്ദേശം അയച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

സഊദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് പതിനായിരത്തിലധികം അനധികൃത താമസക്കാരെ

uae
  •  2 days ago
No Image

ഇഡി ചമഞ്ഞ് റെയ്ഡ്;കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം കവര്‍ന്നു, കൊടുങ്ങല്ലൂര്‍ എ.എസ്.ഐ അറസ്റ്റില്‍

Kerala
  •  2 days ago
No Image

റാഗിങ്ങിന് ഇരയായാല്‍ എന്തു ചെയ്യണം..നാം ആരെ സമീപിക്കണം 

Kerala
  •  2 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി; ദുബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ കൂടുതല്‍ ടിക്കറ്റുകള്‍ ഇന്ന് വില്‍പ്പനക്ക്

latest
  •  2 days ago
No Image

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ഓഫീസില്‍ നിന്ന് മൂന്നു ലക്ഷം ദിര്‍ഹവും സ്മാര്‍ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും

uae
  •  2 days ago
No Image

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ശുചിത്വക്കുറവ്, അബൂദബിയില്‍ അഞ്ചു റെസ്‌റ്റോറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി

uae
  •  2 days ago
No Image

തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത്‌ ടി-20യിലെ വമ്പൻ നേട്ടം

Cricket
  •  2 days ago
No Image

യു.എസില്‍ നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന 

National
  •  2 days ago