HOME
DETAILS

മേഘാലയയെ തറ പറ്റിച്ച് അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് വമ്പൻ വിജയം

  
Ajay
January 10 2025 | 15:01 PM

A huge victory for Kerala in the Under-23 Womens T20 beating Meghalaya

ഗുവാഹത്തി: വനിതാ അണ്ടര്‍ 23 ട്വന്റി 20യില്‍ മേഘാലയക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 104 റണ്‍സിനാണ് കേരളം മേഘാലയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റണ്‍സിന് ഓള്‍ ഔട്ടായി.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേര്‍ന്ന കൂട്ടുകെട്ടാണ് മികച്ച അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അനന്യ 35 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റന്‍ നജ്‌ല സി എം സിയും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. നജ്‌ല 13 പന്തുകളില്‍ 30 റണ്‍സുമായും വൈഷ്ണ 49 പന്തുകളില്‍ 50 റണ്‍സുമായും പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയില്‍ ആര്‍ക്കും നിലയുറപ്പിക്കാനായില്ല. ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 ഓവറില്‍ 52 റണ്‍സിന് മേഘാലയ ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അലീന എം പിയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ഐശ്വര്യ എ കെ മൂന്നും അജന്യ ടി പി രണ്ടും വിക്കറ്റുകള്‍ വീതം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  3 days ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  3 days ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  3 days ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  3 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  3 days ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  3 days ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  3 days ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  3 days ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  3 days ago