HOME
DETAILS
MAL
ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു
backup
April 24 2022 | 13:04 PM
കോഴിക്കോട് : ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.
ജനുവരി രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച യു.എ.ഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നപേരെയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചു. ഇവര്‍ ഉടന്‍ നാട്ടിലേക്ക് തിരികെ എത്തുമെന്നാണ് വിവരം. ഏഴ് ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."