HOME
DETAILS

മൂന്നാറിലെ ധ്യാനം: സി.എസ്.ഐ സഭയ്ക്കെതിരെ പൊലിസ് കേസ് എടുത്തു: ബിഷപ്പ് എ.ധര്‍മ്മരാജ് റസാലവും പ്രതി

  
Web Desk
May 06 2021 | 06:05 AM

meditation-in-munnar-police-file-case-against-csi-church-bishop-a-dharmaraj-rasal-and-accused-2021

തൊടുപുഴ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ചതിന് സി.എസ്.ഐ സഭയ്ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലിസ് കേസ് എടുത്തു. ദക്ഷിണകേരള മഹാഇടവക ബിഷപ്പ് എ.ധര്‍മ്മരാജ് റസാലവും കേസില്‍ പ്രതിയാകും. മൂന്നാര്‍ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹാഇടവക വൈദികരും പ്രതികളാണ്. ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് വിശ്വാസികളില്‍ നിന്നുതന്നെ പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു നടപടി.
കൊവിഡ് സ്ഥിരീകരിച്ച 80 വൈദികര്‍ ചികിത്സയിലാണ്. ഫാ.ബിജുമോന്‍, ഫാ.ഷൈന്‍ ബി.രാജ് എന്നിവരാണ് മരിച്ചത്. മറ്റ് വൈദികര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
വിവാദം അനാവശ്യമാണെന്നും പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ധ്യാനമെന്നും സി.എസ്.ഐ സഭ അവകാശപ്പെടുന്നു. പൊതുപ്രവര്‍ത്തകനായ വി.ടി മോഹനന്‍ അടക്കമുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സി.എസ്.ഐ ചര്‍ച്ചില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ധ്യാനത്തിന് ശേഷം കൊവിഡ് ബാധിച്ച വൈദികര്‍ ചര്‍ച്ചുകളിലെത്തി ആരാധനകളില്‍ പങ്കെടുത്തതിനാല്‍ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും സി.എസ്.ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രില്‍ 12 മുതല്‍ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പരമാവധി പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനിടെയായിരുന്നു ധ്യാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  30 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago