HOME
DETAILS

'ലഹരിമാഫിയക്കെതിരെ വാര്‍ത്ത വരുമ്പോള്‍ എസ്.എഫ്.ഐ പ്രകോപിതരാകുന്നതെന്തിന്?; മോദി- പിണറായി ഭരണകൂടങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം' പി.സി വിഷ്ണുനാഥ്

  
backup
March 06 2023 | 05:03 AM

keralam-opposition-raises-asianet-office-encroachment-in-kerala-assembly

തിരുവനന്തപുരം: ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവം സഭയില്‍. സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഏഷ്യാനെറ്റ് കൊച്ചി ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥാണ് നോട്ടിസ് നല്‍കിയത്.

ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് സഭയില്‍ ചോദിച്ചു. ലഹരി മാഫിയക്കെതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

മാധ്യമങ്ങളെ വരുതിയിലാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സര്‍ക്കാറിന് അസഹിഷ്ണുതയാണ്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സര്‍ക്കാറിനെതിരായ ഗൂഢാലോചന ആകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മിലെന്താണ് വ്യത്യാസമെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാല്‍ വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസില്‍ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പി.വി അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വെള്ളയില്‍ പൊലിസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago