'വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല' ഏഷ്യാനെറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ഏഷ്യാനെറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കിടുന്ന രീതി സ്വീകരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചു. കുട്ടിയുടെ സംഭാഷണം മറ്റൊരു കുട്ടിയെ വെച്ച് പുനഃസൃഷ്ടിച്ചു. വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല. അത് ചെയ്തിട്ട് പരിരരക്ഷ ചോദിക്കുന്നത് ശരിയല്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമ രംഗത്തും ഇതിനെതിരെ എതിര്‍പ്പുണ്ട്. കുറ്റം ചെയ്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒഴിവാകില്ല. നടപടി വേണ്ടെന്ന് നിയമം പറയുന്നില്ല. പ്രായപൂര്‍ത്തിയാവാത്ത സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവസരം വേണം. മുഖ്യമന്ത്രിയായ നിലക്ക് എന്നെ ഭള്ള് പറയണമെന്നും അദ്ദേഹം തുറന്നടിച്ചു.
വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസില്‍ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പി.വി അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വെള്ളയില്‍ പൊലിസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സസംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഏഷ്യാനെറ്റ് കൊച്ചി ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥാണ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."