HOME
DETAILS

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

  
Web Desk
November 13, 2025 | 5:30 AM

trump signs bill to end government shutdown

വാഷിങ്ടണ്‍: യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ധനാനുമതി ബില്‍ പാസാക്കി ജനപ്രതിനിധി സഭ. ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ജനപ്രതിനിധി സഭ ബില്‍ പാസാക്കിയ മണിക്കൂറുകള്‍ക്കകമാണ് ട്രംപ് ഒപ്പു വെച്ചത്. ഇതോടെ യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണിന് അവസാനമാവുകയാണ്. 

222 പേര്‍ ബില്ലിനെ അനൂകലിച്ച് വോട്ട് ചെയ്തപ്പോള്‍ 209 പേര്‍ എതിര്‍ത്തു. ആറ് ഡെമോക്രാറ്റിക് അംഗങ്ങളും ബില്ലിനെ അനുകൂലിച്ചിരുന്നു. 

43 ദിവസത്തെ അടച്ചുപൂട്ടല്‍ ആളുകള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. സര്‍ക്കാര്‍ ഇനി 'സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും-ഓവല്‍ ഓഫിസില്‍ സംസാരിച്ച ട്രംപ് പറഞ്ഞു. എന്നാല്‍, യു.എസിലെ വിമാനസര്‍വീസുകള്‍ ഉള്‍പ്പടെ സാധാരണനിലയിലാകണമെങ്കില്‍ ഇനിയും സമയമെടുക്കും.

സെനറ്റില്‍ ബില്‍ പാസായതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയിലും ഇത് എത്തിയത്. ഇതോടെ ജനുവരി 30 വരെ യു.എസിന് ഫണ്ട് ലഭിക്കും.


യു.എസിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിയ ഷട്ട്ഡൗണ്‍

ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍നഷ്ടം; സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങി, തൊഴിലില്ലായ്മ റെക്കോഡില്‍, യു.എസിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധി

വാഷിങ്ടണ്‍: സമാനതകളില്ലാത്ത പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടല്‍ നേരിടുന്ന യു.എസ് അഭിമുഖീകരിച്ചത്  ഒക്ടോബര്‍ ഒന്നിന് തുടങ്ങിയതാണ് അടച്ചിടല്‍. ഏഴ് ലക്ഷം പേരാണ് ഷട്ട്ഡൗണ്‍ മൂലം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. 670,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അവശ്യസേവനങ്ങള്‍ പോലും ലഭ്യമാകാത്ത അവസ്ഥയിലാണ്.

വെള്ളിയാഴ്ച മാത്രം ഷട്ട്ഡൗണില്‍ ജീവനക്കാരുടെ കുറവ് മൂലം ആയിരക്കണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഷട്ട്ഡൗണ്‍ മൂലം താളംതെറ്റിയിരിക്കുകയാണ്. 

പാവപ്പെട്ട കുടുംബങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണവും യു.എസില്‍ താളംതെറ്റിയിരിക്കുകയാണ്. ഷട്ട്ഡൗണാണെങ്കിലും പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവിതരണം കാര്യക്ഷമമായി നടത്തണമെന്ന് നേരത്തെ യു.എസ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തതോടെ പദ്ധതി നിലച്ചമട്ടാണ്. നാല് കോടി പേരാണ് സപ്ലിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍. 

 

former us president donald trump signs a bill to end the government shutdown, restoring federal operations after days of political deadlock. get the latest updates on us politics and economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  9 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  9 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  9 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  9 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  9 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  9 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  9 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  9 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  9 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  9 days ago