HOME
DETAILS

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

  
Web Desk
November 13, 2025 | 6:14 AM

kannur-local-body-election-ldf-udf-cpm-new-candidates-2025

കണ്ണൂര്‍: ജില്ലയിലെ നഗരസഭകളിലെ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി മുന്നണികള്‍ രംഗത്ത്. ഏതാണ്ട് എല്ലാ നഗരസഭകളിലും യു.ഡി.എഫും എല്‍.ഡി.എഫും സീറ്റ് വിഭജനം അന്തിമഘട്ടത്തിലാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നിരിക്കുകയാണ്. എട്ട് നഗരസഭകളില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഇക്കുറി തെരഞ്ഞെടുപ്പില്ല. പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ് നഗരസഭകള്‍ ഇടതിന് മേല്‍ക്കെയുള്ള നഗരസഭകളാണ്. കേവല ഭൂരിപക്ഷമില്ലാതെ ഇരിട്ടി നഗരസഭയും എല്‍.ഡി.എഫ് ഭരിക്കുന്നു. ചുരുക്കത്തില്‍ ഇക്കുറി തെരഞ്ഞെടുപ്പില്ലാത്ത മട്ടന്നൂരടക്കം അഞ്ച് നഗരസഭകള്‍ ഇടതുമുന്നണി ഭരിക്കുമ്പോള്‍ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പാനൂര്‍ നഗരസഭകളാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. നിലവിലുള്ളത് നിലനിര്‍ത്താനും കഴിഞ്ഞ തവണ കൈപ്പിഴ കൊണ്ടും നോട്ടക്കുറവും മൂലം നഷ്ടപ്പെട്ട നഗരസഭകളില്‍ ഭരണം പിടിച്ചെടുക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം.

ജില്ലാ പഞ്ചായത്തിലേക്ക്  സി.പി.എമ്മിന്റെ പുതുമുഖപ്പട്ടിക, ബിനോയ് കുര്യന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. 25 ഡിവിഷനുകളില്‍ 16 ഇടത്താണ് സി.പി.എം മത്സരിക്കുന്നത്. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഒഴികെ മുഴുവന്‍ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്. 

യുവത്വത്തിനു മുന്‍ഗണന നല്‍കിയ പട്ടികയാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പുറത്തുവിട്ടത്. കഴിഞ്ഞ തവണ മത്സരിച്ച തില്ലങ്കേരി ഡിവിഷന്‍ വനിതാ സംവരണമായതോടെ പെരളശേരി ഡിവിഷനിലാണ് ബിനോയ് മത്സരിക്കുന്നത്. 
എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, ഏരിയാ സെക്രട്ടറി നവ്യ സുരേഷ് എന്നിവരും ജനവിധി തേടുന്നുണ്ട്. 
സ്ഥാനാര്‍ഥികളും ഡിവിഷനുകളും: എ.വി ലേജു(കരിവെള്ളൂര്‍), രജനി മോഹന്‍(മാതംമംഗലം), നവ്യ സുരേഷ്(പേരാവൂര്‍), ടി. ഷബ്ന(പാട്യം), പി. പ്രസന്ന(പന്ന്യന്നൂര്‍), എ.കെ ശോഭ(കതിരൂര്‍), കെ. അനുശ്രീ(പിണറായി), ബിനോയ് കുര്യന്‍(പെരളശേരി), ഒ.സി ബിന്ദു(അഞ്ചരക്കണ്ടി), പി.പി റെജി(കൂടാളി), കെ. മോഹനന്‍(മയ്യില്‍), കെ.വി ഷക്കീല്‍(അഴീക്കോട്), വി.വി പവിത്രന്‍(കല്യാശേരി), എം.വി ഷിമ(ചെറുകുന്ന്), പി. രവീന്ദ്രന്‍(പരിയാരം), പി.വി ജയശ്രീ(കുഞ്ഞിമംഗലം).

വെല്‍ഫെയര്‍ പാര്‍ട്ടി 15 ഡിവിഷനുകളില്‍ 

കണ്ണൂര്‍ കോര്‍പറേഷനില്‍ 15 സീറ്റില്‍ മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ കോര്‍പറേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. താണ, കസാനക്കോട്ട, തായത്തെരു, അറക്കല്‍, ആയിക്കര, വെത്തിലപ്പള്ളി, കുറുവ, താളിക്കാവ്, ചാലാട്, പഞ്ഞിക്കയില്‍, എളയാവൂര്‍ നോര്‍ത്ത്, വാരം, കക്കാട്, മേലെചൊവ്വ, ഏഴര എന്നീ ഡിവിഷനുകളിലാണ് മത്സരിക്കുക. യോഗം ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി മുസ്ത്വഫ അധ്യക്ഷനായി. 

 

English Summary: Political fronts in Kannur are tightening their strategies ahead of the upcoming local body elections, aiming to capture control of key municipalities. The UDF and LDF have nearly finalized their seat-sharing arrangements across almost all municipalities, except Mattannur, where elections will not be held this time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  2 hours ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  2 hours ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  2 hours ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  2 hours ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  2 hours ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  2 hours ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  3 hours ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  3 hours ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണൂരിലാഴ്ത്തി മടക്കം  

Kuwait
  •  3 hours ago