HOME
DETAILS

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

  
Web Desk
November 13, 2025 | 5:58 AM

gcc approves one-stop travel system for easier cross-border movement

ദുബൈ: 'വൺ-സ്റ്റോപ്പ്'  യാത്രാ സംവിധാനത്തിന് അം​ഗീകാരം നൽകിയിരിക്കുകയാണ് ഗൾഫ് സഹകരണ കൗൺസിൽ. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി കടന്നുള്ള യാത്രകൾ എളുപ്പമാക്കുന്നതിനായാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതിയുടെ പരീക്ഷണ ഘട്ടം ഈ വർഷം ഡിസംബറിൽ യുഎഇക്കും ബഹ്‌റൈനും ഇടയിൽ ആരംഭിക്കും.  

കുവൈത്തിൽ നടന്ന 42-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചത്. പുതിയ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി കുവൈത്ത് ന്യൂസ് ഏജൻസിയോട് (KUNA) വ്യക്തമാക്കി.

പുതിയ രീതി അനുസരിച്ച്, ഗൾഫ് പൗരന്മാർക്ക് അവർ എത്തിച്ചേരുന്ന രാജ്യത്തെ ഒറ്റ ചെക്ക്‌പോയിന്റിൽ വെച്ച് തന്നെ എമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് ഒന്നിലധികം പരിശോധനകൾ ഒഴിവാക്കാനും, കാലതമസമില്ലാതെ യാത്രാ നടപടികൾ പൂർത്തിയാക്കാനും സഹായിക്കും.

യുഎഇ - ബഹ്‌റൈൻ വിമാന യാത്രകളിലാണ് ആദ്യ ഘട്ടത്തിൽ ഈ സംവിധാനം പരീക്ഷിക്കുക. ഈ പരീക്ഷണം വിജയിച്ചാൽ പദ്ധതി സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് ഉൾപ്പെടെയുള്ള മറ്റ് ജിസിസി അംഗരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

മേഖലയിലെ യാത്ര വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് യാത്രാ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിന്റെ സഹായവും പുതിയ സംവിധാനത്തിനുണ്ടാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനിലെ ഷെഞ്ചൻ (Schengen) മാതൃകയിലുള്ള സഹകരണത്തിന് സമാനമാണ് ഈ 'ഒറ്റത്തവണ' സംവിധാനം.

ഏകീകൃത ജിസിസി വിസ 2026-ൽ 

മേഖലയിലെ യാത്രയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനായാണ് ഈ പുതിയ സംവിധാനം. ഇതിന്റെ തുടർച്ചയായി, ജിസിസി രാജ്യങ്ങൾ 'ജിസിസി ഗ്രാൻഡ് ടൂർസ് വിസ' എന്ന പേരിൽ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതുവഴി ഒറ്റ വിസ ഉരപയോ​ഗിച്ച് ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാനാവും. 

2025 അവസാനത്തോടെ ഏകീകൃത ജിസിസി വിസയുടെ പരീക്ഷണ ഘട്ടം  ആരംഭിക്കാനാണ് ജിസിസി ലക്ഷ്യമിടുന്നത്.

യുഎഇ-ബഹ്‌റൈൻ വിമാനങ്ങളിൽ പുതിയ സംവിധാനം പരീക്ഷിക്കുന്നത് വഴി എമിഗ്രേഷൻ, കസ്റ്റംസ്, വ്യോമയാന ഏജൻസികൾ തമ്മിലുള്ള ഏകോപനം വിലയിരുത്താനാകും. പദ്ധതി വിജയിച്ചാൽ, ഗൾഫ് പൗരന്മാരുടെ യാത്രാ രീതിയെ ഇത് മാറ്റിമറിക്കുകയും പ്രാദേശിക ബന്ധവും സാമ്പത്തിക പ്രവർത്തനങ്ങളും വർധിപ്പിക്കുകയും ചെയ്യും.

'വൺ-സ്റ്റോപ്പ്'  യാത്രാ സംവിധാനത്തിന്റെ ഡിജിറ്റൽ, സാങ്കേതിക വിവരങ്ങൾ ഇപ്പോഴും പരിമിതമാണ്. എന്നിരുന്നാലും, 2025 ഡിസംബറിലെ ഈ തുടക്കം ഗൾഫിലെ യാത്രാ ഏകീകരണ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും.

The Gulf Cooperation Council (GCC) has approved a new "one-stop" travel system, aiming to simplify cross-border movement for citizens of member states. This innovative system allows travelers to complete immigration, customs, and security procedures at a single checkpoint, eliminating the need for multiple inspections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  2 hours ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  2 hours ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  2 hours ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  2 hours ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  3 hours ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി മടക്കം

Kuwait
  •  3 hours ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം 

National
  •  3 hours ago