HOME
DETAILS

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

  
November 13, 2025 | 5:33 AM

delhi blast eight bodies identified four more to be identified

ന്യൂഡല്‍ഹി: തിങ്കളാഴ്ച ചെങ്കോട്ടക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 12 പേരുടെ മരണം ആണ് സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ ആണ് തിരിച്ചറിഞ്ഞത്. അമര്‍ കട്ടാരിയ (35), മുഹമ്മദ് ജുമ്മാന്‍ (35), അശോക് കുമാര്‍ (34), മുഹ്‌സിന്‍ മാലിക് (35), ദിനേശ് കുമാര്‍ മിശ്ര (35), ലോകേഷ് കുമാര്‍ അഗര്‍വാള്‍ (52), പങ്കജ് സൈനി (23), മുഹമ്മദ് നുഅ്മാന്‍ (19) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ഇവ ഡി.എന്‍.എ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ്. ഇരുനൂറിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറിലേറേ പേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തെങ്കിലും ചിലരെ പിന്നീട് വിട്ടയച്ചു. ഹരിയാനയിലെ മേവാത്ത് മേഖലയില്‍ നിന്നുള്ള മതപ്രഭാഷകനായ മൗലവി ഇഷ്തിയാഖും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടും. കഴിഞ്ഞദിവസം പിടിയിലായ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരുമായി ബന്ധം ആരോപിച്ചാണ് ഇഷ്തിയാഖിനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയിലെ അതീവ സുരക്ഷാമേഖലയില്‍പ്പെട്ട ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ്, കാര്‍ പൊട്ടിത്തെറിച്ച് 12 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചത്. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് മന്ത്രിസഭ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനം നടത്തിയത്. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. സംഭവത്തില്‍ ആഴത്തിലുള്ളതും സമഗ്രവുമായ അന്വേഷണം നടക്കുമെന്നും അതിനായി അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും  മന്ത്രിസഭ അറിയിച്ചു.

കുറ്റക്കാര്‍, അവരുടെ കൂട്ടാളികള്‍, പിന്തുണക്കുന്നവര്‍ എന്നിവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വായിച്ചുകേള്‍പ്പിച്ച പ്രമേയത്തില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ക്കും പിന്തുണയ്ക്കും മന്ത്രിസഭനന്ദിയും രേഖപ്പെടുത്തി. സുരക്ഷാ ഏജന്‍സികളും പൗരന്മാരും പ്രകടിപ്പിച്ച ധൈര്യത്തെയും ഒന്നിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തെയും മന്ത്രിസഭ പ്രശംസിച്ചു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള അനുശോചനമായി മന്ത്രിസഭ രണ്ട് മിനിറ്റ് മൗനം പാലിച്ചു.

 എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സ്‌ഫോടനത്തിന് പിന്നിലെ കാരണവും ലക്ഷ്യവും കണ്ടെത്താന്‍ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 days ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  4 days ago
No Image

കർണാടകയിലും 'ബുൾഡോസർ രാജ്'; 400 ഓളം വീടുകൾ പൊളിച്ചുനീക്കി, മൂവായിരത്തോളം പേർ തെരുവിൽ

Kerala
  •  4 days ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  4 days ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  4 days ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  4 days ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  4 days ago
No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  4 days ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  4 days ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  4 days ago