HOME
DETAILS

ഖത്തറിലെ ഏറ്റവും ട്രെന്‍ഡിങ്ങായ 30 വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡെലിവറൂ; രാജ്യത്തെ 5 റസ്റ്റോറന്റുകള്‍ വേള്‍ഡ് ടോപ്പ് 100 ലിസ്റ്റിലും

  
Web Desk
November 13, 2025 | 3:44 AM

Deliveroo reveals top 30 trending dishse of Qatar

ദോഹ: ഖത്തറിലെ ഏറ്റവും ജനപ്രിയമായതും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്യുന്നതുമായ ഭക്ഷണരുചികള്‍ക്കുള്ള പുതിയ ട്രെന്‍ഡ് പുറത്തുവിട്ട് ബ്രിട്ടണ്‍ ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി 'ഡെലിവറൂ'. ഓരോ വര്‍ഷവും കമ്പനി പുറത്തുവിടാറുള്ള റിപ്പോര്‍ട്ടുകളുടെ ഭാഗമായാണ് ഇത്തവണയും ഖത്തറിലെ താമസക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യുന്ന വിഭവങ്ങളുടെ പട്ടിക ഡെലിവറൂ പ്രസിദ്ധീകരിച്ചത്. ലോകത്തെ മികച്ച 100 ഭക്ഷണശാലകളില്‍ (Deliveroo’s Global Top 100 of 2025) ഇത്തവണ ഖത്തറിലെ അഞ്ച് റസ്‌റ്റൊറന്റുകള്‍ ഇടംനേടുകയും ചെയ്തു.

ഖത്തറിന്റെ ടോപ്പ് 30 ട്രെന്‍ഡിങ് വിഭവങ്ങള്‍


1. ഹബീബ് ഇസ്താംബുള്‍ റെസ്റ്റോറന്റ്ഃ ചിക്കന്‍ അറബിക് ഷവര്‍മ
2. ഗോ ക്രിസ്പിഃ ഗോ ടെന്‍ഡേഴ്‌സ് മീല്‍
3. ഹലീബ് ഡബ്ല്യു ഖെഷ്തഃ അഷ്ടൂത്ത മിക്‌സ്
4. കോഫി ബീന്‍ & ടീ ലീഫ്ഃ ഐസ്ഡ് ബ്ലെന്‍ഡഡ് വാനില
5. മലാക് അല്‍ തവൂക്ക്ഃ സ്‌പെഷ്യല്‍ ഫ്രാങ്ക്ഫര്‍ട്ടര്‍
6. ഇന്ത്യന്‍ ഗ്രില്‍ ഹൗസ്ഃ മട്ടണ്‍ ബിരിയാണി
7. അല്‍ ബെയ്ത്ത് ഇസ്താംബുള്‍ റെസ്റ്റോറന്റ്ഃ ഹാഫ് ചിക്കന്‍ ഗ്രില്‍
8. ടര്‍ക്കിഷ് ലയോനാക് റെസ്റ്റോറന്റ്ഃ ഫുള്‍ ചിക്കന്‍ പ്ലേറ്റ്
9. ബി ലബാന്‍ഃ ദുബായ് ചീസ് ബോംബ്
10. കാരാക് മക്വാനെസ്ഃ ചിക്കന്‍ വിത്ത് ചിപ്പ്‌സ്
11. ക്വെന്‍ടോങ് ക്വാലി കഫേഃ മുട്ടയും അരിയും ചേര്‍ന്ന അഡോബോങ് മനോക്ക്
12. ചിക്കന്‍ ഹൗസ്ഃ അറബിക് അല്‍ ഫാറൂജ് മെക്‌സിക്കന്‍ ഷവര്‍മ
13. അബൂൂ അഫീഫ് സാന്‍ഡ്വിച്ചുകള്‍ഃ ചിക്കന്‍ തവൂക്ക്
14. മര്‍മാര ഇസ്താംബുള്‍ റെസ്റ്റോറന്റ്ഃ ഫൂള്‍ ബോണ്‍ലസ് BBQ ചിക്കന്‍
15. വൂഡണ്‍ ബേക്കറിഃ സാത്തര്‍ മനോചെ
16. തേജാജഃ അറബിക് ചിക്കന്‍ ഷവര്‍മ മീല്‍ സൂപ്പര്‍
17. ചൗക്കിംഗ്ഃ ചെമ്മീന്‍ ക്രുപുക് (ചിചരപ്)
18. പാമെറാസ് കഫേ & റെസ്റ്റോറന്റ്ഃ ചിക്കന്‍ BBQ
19. ഷവര്‍മ ഡോണര്‍ഃ ചിക്കന്‍ ഷവര്‍മ സാന്‍ഡ്വിച്ച്
20. ബ്രോസ്റ്റര്‍ഃ ചീസി വിംഗ്‌സ്
21. സൂഫ്ര സുല്‍ത്താന്‍ ഇസ്താംബുള്‍ റെസ്റ്റോറന്റ്ഃ ഹാഫ് ഗ്രില്‍ഡ് ബോണ്‌ലെസ് ചിക്കന്‍
22. അബു അഫീഫ് സാന്‍ഡ്വിച്ചുകള്‍ഃ ഗാര്‍ളിക് ചിക്കന്‍
23. മാക്‌സ് റെസ്റ്റോറന്റ്ഃ ബെസ്റ്റ് പ്ലേറ്റ്
24. ഡേവ്‌സ് ഹോട്ട് ചിക്കന്‍ഃ സിംഗിള്‍ സ്ലൈഡര്‍
25. കഫെറ്റീരിയ അല്‍ ഹറാംഃ മിക്‌സഡ് ഷക്ഷൗക്ക ചീസ് സാന്‍ഡ്വിച്ച്
26. ബ്രോസ്റ്റര്‍ മുണ്ടാസഃ ബട്ടര്‍ പര്‍മേസന്‍ വിംഗ്‌സ്
27. അഫ്ഗാന്‍ ബ്രദേഴ്‌സ് അല്‍ മന്തിഃ ഹാഫ് ബുഖാരി റൈസ് വിത്ത് ഗ്രില്ല്ഡ് ചിക്കന്‍
28. മഗ്‌നോളിയ ബേക്കറിഃ ക്ലാസിക് ബനാന പുഡ്ഡിംഗ്
29. തായ് സ്‌നാക്ക് തായ് റെസ്റ്റോറന്റ്ഃ ബീഫ് ബേസില്‍ ലീഫ്
30. നിന്‍ജ റാമെന്‍ റെസ്റ്റോറന്റ്ഃ ഷൗയു റാമെന്‍

2025-11-1309:11:76.suprabhaatham-news.png
 
 

ട്രെന്‍ഡുകളില്‍ നിന്ന് വ്യക്തമായത്

* കോഴി വിഭവങ്ങളുടെ ആധിപത്യം:
ഷവര്‍മ മുതല്‍ തവൂക് വരെ, ബാര്‍ബിക്യു മുതല്‍ വിങ്‌സ് വരെ; ഖത്തറിലെ പ്രധാന വിഭവങ്ങളില്‍ ഭൂരിഭാഗവും ചിക്കനുമായി ബന്ധപ്പെട്ടതാണ്. 
* തുര്‍ക്കി രുചികള്‍ മുന്നേറ്റത്തില്‍: ഹബീബ് ഇസ്തംബൂള്‍, തുര്‍ക്കിഷ്, മര്‍മര ഇസ്തംബൂള്‍, സുഫ്ര സുല്‍ത്താന്‍ ഇസംബൂള്‍ തുടങ്ങി നാല് റെസ്റ്റോറന്റുകള്‍ പട്ടികയില്‍ ഇടം പിടിച്ചത് ഖത്തറിലെ ഡൈനിംഗ് രംഗത്ത് തുര്‍ക്കി വിഭവങ്ങളുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
*സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍:
ബി ലബ്‌നാന്റെ ദുബൈ ചീസ് ബോംബ് ടിക്‌ടോക്ക്, ഇന്‍സ്റ്റഗ്രാം റീലുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്രമോഷന്‍ വഴിയാണ് ജനപ്രിയമായത്. ഇത്തരം വൈറല്‍ വിഭവങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തും എന്നാണ് ഡെലിവറൂ വിലയിരുത്തല്‍.

2025-11-1309:11:66.suprabhaatham-news.png
 
 

ഡെലിവറൂയുടെ ഗ്ലോബല്‍ സ്വാധീനം

ഭക്ഷണ വിതരണരംഗത്ത് ഡെലിവറൂ വിപ്ലവം സൃഷ്ടിക്കുകയാണ്. 2013ല്‍ വില്ല്യം ഷൂയും ഗ്രെഗ് ഓര്‍ലോവ്‌സ്‌കിയും സ്ഥാപിച്ച കമ്പനി, 2025ല്‍ DoorDash (NASDAQ: DASH)യുമായി കൈകോര്‍ത്തു. ഇന്ന് 40ലധികം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഡെലിവറൂ, പ്രദേശിക റെസ്റ്റോറന്റുകളില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കുള്ള ഓര്‍ഡറുകള്‍ വരെ വേഗത്തിലും വിശ്വാസ്യതയോടെയും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന ആഗോള ഭീമനായി വളര്‍ന്നു. 

 Deliveroo has unveiled the Top 30 trending dishes in Qatar as part of its annual Deliveroo 100 Report. This year, five local favourites earned places on Deliveroo’s Global Top 100 of 2025, highlighting the nation’s growing presence on the world’s delivery-food map. The annual ranking celebrates Qatar’s dynamic dining scene, where international brands and homegrown favourites come together to shape a vibrant and ever-evolving food culture.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

uae
  •  4 days ago
No Image

ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം

uae
  •  4 days ago
No Image

ബെം​ഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത

Kerala
  •  4 days ago
No Image

ഡോ.ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  4 days ago
No Image

ഉന്നാവോ കേസ്: ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതിനിടെ അതിജീവിതയ്ക്ക് ദേഹാസ്വാസ്ഥ്യം, പിന്നാലെ സമരം അവസാനിപ്പിച്ച് മടങ്ങി

Kerala
  •  4 days ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

Kerala
  •  4 days ago
No Image

'ജനഗണമന'യ്ക്ക് പകരം 'ജനഗണമംഗള'; ദേശീയഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

കക്കാടംപൊയിലില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി 

Kerala
  •  4 days ago
No Image

Centennial Message Journey of Samastha Reaches Its Grand Finale

Kerala
  •  4 days ago