HOME
DETAILS

'ഉറക്കമാണ് പ്രധാനം': രാത്രിയില്‍ ലൈറ്റുകള്‍ അണയ്ക്കണം,ഉച്ചത്തില്‍ സംസാരിക്കരുത്‌ പുതിയ നിര്‍ദേശവുമായി റെയില്‍വേ

  
backup
March 06 2023 | 13:03 PM

indian-railway-new-rules-in-night-passengers2023

രാത്രിയാത്രകള്‍ സുഗമമാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം നിരവധി നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. രാത്രി 10നുശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ, പാട്ട് കേള്‍ക്കാനോ, അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാനോ പാടില്ല.

അതത് കോച്ചുകളിലോ സീറ്റ്കളിലോ കമ്പാര്‍ട്ട്‌മെന്റുകളിലോ ഉള്ള യാത്രക്കാര്‍ ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ട്രെയിനുകളില്‍ പൊതു മര്യാദ പാലിക്കണം. പുകവലി, മദ്യപാനം, യാത്രക്കാരുടെ സ്വീകാര്യതക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവ യാത്രയില്‍ അനുവദനീയമല്ലെന്നും റെയില്‍വേ നിയമത്തില്‍ പറയുന്നു.

കൂടാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാത്രക്കാരെ കണ്ടെത്താന്‍ ഓണ്‍ ബോര്‍ഡ് ടിടിഇ, കാറ്ററിംഗ് തൊഴിലാളികള്‍, റെയില്‍വേയിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്രക്കാര്‍ക്കായുള്ള റെയില്‍വേയുടെ നിയമങ്ങള്‍:

1. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇക്ക് വരാന്‍ കഴിയില്ല.
2. രാത്രിയില്‍ തെളിച്ചിരിക്കുന്ന ലൈറ്റുകള്‍ ഒഴികെ മറ്റു ലൈറ്റുകള്‍ അണക്കണം.രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകൾ ഓൺ ആക്കാൻ പാടില്ല
3. കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് രാത്രി 10മണിക്ക് ശേഷം ആശയവിനിമയം നടത്താന്‍ കഴിയില്ല.
4. മിഡില്‍ ബെര്‍ത്ത് യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചാല്‍ താഴെ ബര്‍ത്തിലിരിക്കുന്നവര്‍ എതിര്‍ക്കാന്‍ പാടുള്ളതല്ല.
5. രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഭക്ഷണം വില്‍ക്കാന്‍ പാടില്ല. എന്നാല്‍ ഇ കാറ്ററിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago