നാലാം തരംഗം?; വീണ്ടും കൊവിഡ് കൂടുന്നു; കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു
ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ക്കിടയില്‍ രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു. ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍. പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായി ഉയര്‍ന്നു. രോഗം ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് പടരുമെന്നതിന്റെ തോത് സൂചിപ്പിക്കുന്ന ആര്‍ മൂല്യം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിലെത്തി.
ജനുവരി ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആര്‍ മൂല്യം ഒന്നില്‍ താഴെയായിരുന്നു. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം കര്‍ണാടകയില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ്. നാലാം തരംഗത്തിന്റെ സൂചനകള്‍ക്കിടയിലാണ് മുന്‍കരുതല്‍ നടപടികള്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ കൂടിചേരലുകള്‍ ഒഴിവാക്കി സാമൂഹിക അകലം പാലിക്കാനുമാണ് നിര്‍ദേശം നല്‍കുന്നത്.
അതേ സമയം കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താനും കര്‍ണാടക ഒരുക്കം തുടങ്ങി. അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കുമെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മ പറയുന്നത്.
''കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 8-10 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദഗ്ധരും ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം ആരോഗ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം സംസ്ഥാനത്തെ കോവിഡ് മാനേജ്‌മെന്റിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. എന്നാണ് ഇന്നലെ മാധ്യമങ്ങളോട് ബൊമ്മൈ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."