HOME
DETAILS

ശങ്കരനാരായണന്‍ ഇനി ദീപ്ത സ്മരണ

  
backup
April 26 2022 | 03:04 AM

%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d%e0%b4%a4

പാലക്കാട്
നിലപാടുകൾകൊണ്ടും വ്യത്യസ്തമാർന്ന രാഷ്ട്രീയ ശൈലിയാലും രാഷ്ട്രീയ ജീവിതത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണന്‍ എന്ന ശങ്കര്‍ജി ഇനി ദീപ്തസ്മരണ. ഞായറാഴ്ച രാത്രി 8.55 ഓടെ ശേഖരീപുരത്തെ വസതിയിലായിരുന്നു നിറപുഞ്ചിരിയുടെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ശേഖരീപുരത്തെ 'അനുരാധ'യില്‍ മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ ശ്രീകണ്ഠന്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന-ദേശിയ രാഷ്ട്രീയത്തിലെ നിറസാന്നിധ്യം തന്നെയായിരുന്നു ഓര്‍മകളായത്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അതീതമായി എല്ലാവരോടും സഹവര്‍ത്തിത്വത്തോടെ പെരുമാറിയ ശങ്കര്‍ജി എന്തും വെട്ടിത്തുറന്നു പറയുന്ന ഒരാളായിരുന്നു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കണ്‍വീനർമാരില്‍ ഒരാള്‍. രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ശങ്കര്‍ജിയുടെ തമാശകള്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. നര്‍മം കലര്‍ന്ന പ്രാസംഗകരില്‍ ഒരാളായ അദ്ദേഹത്തിൻ്റെ സംഭാഷണം ശ്രവിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എ.കെ ആൻ്റണി, കെ. കരുണാകരന്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന ശങ്കരനാരായണന്‍, മന്‍മോഹന്‍ സിങിൻ്റെ ഭരണകാലത്താണ് ഗവര്‍ണറായി ചുമതലയേത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഗവര്‍ണര്‍ പദവി രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസംഗവേദികളില്‍ നിറഞ്ഞുനില്‍ക്കുമെങ്കിലും സജീവ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പ്രസംഗത്തിലൂടെ രാഷ്ട്രീയം നോക്കാതെ ആരെയും വിമര്‍ശിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിൻ്റേത്. നിറഞ്ഞ സദസിനെ എന്നും കൈയിലെടുക്കുക അദ്ദേഹത്തിൻ്റെ സവിശേഷതകളില്‍ ഒന്നായിരുന്നു. വിമര്‍ശനത്തിൻ്റെ പട്ടികയിലും രാഷ്ട്രീയ വ്യത്യാസമില്ലായിരുന്നു. 2001ൽ പാലക്കാടുനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചാണ് 2006ലെ തെരഞ്ഞെടുപ്പിൽ നിന്ന് ശങ്കരനാരായണൻ മാറിനിന്നത്. അത്തരത്തിൽ മാറിനിൽക്കാൻ സമ്മതിക്കില്ലെന്ന എ.കെ ആൻ്റണിയുടെ സ്നേഹപൂർവമായ വാശിയാണു ശങ്കരനാരായണനെ ഗവർണർ സ്ഥാനത്തെത്തിച്ചത്. പ്രായം കൊണ്ടു മൂത്തയാളാണെങ്കിലും ശങ്കരനാരായണന് ആൻ്റണിയോടെന്നും ആദരവു കലർന്ന ബഹുമാനമായിരുന്നു. പ്രഥമ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട്ട് നടക്കുമ്പോൾ ഡി.സി.സി ഓഫിസിലെ ബെഞ്ചിലും തറയിലും കിടന്നുറങ്ങിയ ബന്ധം എല്ലാക്കാലവും അവർക്കിടയിൽ ദൃഢമായിരുന്നു. ഗവർണർ പദവി രാജിവച്ച് തിരികെ എത്തിയപ്പോഴും പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കൊന്നും അദ്ദേഹം ശ്രമിച്ചില്ല. കാമരാജടക്കമുള്ള ഇന്ത്യയിലെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും ചങ്ങാതിയായിരുന്നു കെ. ശങ്കരനാരായണൻ. നിജലിംഗപ്പ, എസ്.കെ. പാട്ടീൽ, മൊറാർജി ദേശായി, സി.വി ഗുപ്ത, അതുല്യ ഘോഷ്, നീലം സഞ്ജീവറെഡ്ഡി, വീരേന്ദ്ര പാട്ടീൽ, അശോക് മേത്ത, സത്യനാരായണ സിൻഹ, താരകേശ്വരി സിൻഹ, ഹിതേന്ദ്ര ദേശായി, സി. സുബ്രഹ്മണ്യം, ജി.കെ മൂപ്പനാർ, ആർ. വെങ്കിട്ടരാമൻ, പി. രാമചന്ദ്രൻ, ശരദ്പവാർ, രവീന്ദ്രവർമ, മൊഹീന്ദർ കൗർ തുടങ്ങി ദേശിയതലത്തിൽ സൗഹൃദങ്ങളുടെ നീണ്ടനിരതന്നെയുണ്ട് ശങ്കരനാരായണന് പറയാൻ. ഇന്നലെ രാവിലെ മുതല്‍ തന്നെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ഒഴുക്കായിരുന്നു ശേഖരീപുരത്തെ വസതിയിലേക്ക്. ഏത് കാര്യത്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന ശങ്കര്‍ജിയുടെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടാക്കിയത് തീരാനഷ്ടമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ശങ്കര്‍ജിയുടെ വേര്‍പാട്. നിറഞ്ഞ കണ്ണീരോടെയാണ് നെല്ലറ അദ്ദേഹത്തിന് യാത്രാമൊഴി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago