HOME
DETAILS
MAL
ഗുരുതര കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 274 പേരെ ഐ.സി.യുവിലും 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു
backup
May 08 2021 | 06:05 AM
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം കുത്തനെ കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെ ഐ.സി.യുവിലും 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.
നിലവില്‍ ഐ.സി.യുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. ഇതോടെ ശേഷിക്കുന്ന ബെഡുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു. ഇതുപോലെ കൂടുകയാണെങ്കില്‍ രണ്ടുദിവസം കൂടി കഴിയുന്നതോടെ ഒഴിവുള്ള ബെഡുകള്‍ നിറയും. സംസ്ഥാനത്താകെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 508 വെന്റിലേറ്റര്‍ ഐ.സി.യു,285 വെന്റിലേറ്റര്‍, 1661 ഓക്സജ്ജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."