'ഇത്തരം വികൃത മനസുള്ളവരെ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുത്': കൊവിഡ് രോഗിയെ രക്ഷിച്ചതിനെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്കെതിരേ വ്യാപക പ്രതിഷേധം
തൃശൂര്‍:ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.ഇങ്ങനെയുള്ളവരെ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് നിരവധിപേര്‍ ആവശ്യമുന്നയിച്ചു.
ശ്രീജിത്തിന്റെ പോസ്റ്റിന് കീഴിലും മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തയ്ക്ക് താഴെയും ശ്രീജിത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.ഇയാള്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകന്‍ ഡോ.പ്രേംകുമാര്‍ പറഞ്ഞു. സഹജീവിയെ മരണത്തില്‍ നിന്നെടുത്തു കുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍
റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
ശ്രീജിത്ത് പണിക്കര്‍ക്കെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രനും രംഗത്തെത്തി. ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റ് ആയ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നാണ് രശ്മിത രാമചന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയുടെ പ്രതികരണം.
I will not participate in any of the chanel debates in which Mr. Sreejith Panicker is a panelist, unless Mr. Panicker...
Posted by Resmitha Ramachandran on Saturday, May 8, 2021
കൊറോണ വൈറസിനെക്കാള്‍ ഭീകര വൈറസാണ് ശ്രീജിത്ത് എന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇയാളെ ബഹിഷ്‌ക്കരിക്കാന്‍ കേരളത്തിലെ ചാനലുകള്‍ തയ്യാറാവണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ക്യാംപെയിന്‍.
മാധ്യമപ്രവര്‍ത്തകരായ കെ.എ ഷാജി, കെ.ജെ ജേക്കബ് തുടങ്ങിയവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്ത് എത്തി. 'ബലാത്സംഗ തമാശ' യായിട്ടും മറ്റുമായിരുന്നു സംഭവത്തെ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."