HOME
DETAILS

കരള്‍ രോഗങ്ങളെ അറിയാം

  
backup
May 10 2021 | 01:05 AM

65445313646

നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്നുപോകുന്നതും കരളിലൂടെയാണ്. അതുകൊണ്ടുതന്നെ നാം പുലര്‍ത്തുന്ന ചെറിയ അശ്രദ്ധകള്‍ പോലും കരളിനെ കുഴപ്പത്തിലാക്കും.


നിരവധി ധര്‍മങ്ങളാണ് കരള്‍ ഓരോ നിമിഷവും നിര്‍വഹിക്കുന്നത്. കരളിലെത്തുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യല്‍, അണുബാധയ്ക്കും അസുഖങ്ങള്‍ക്കുമെതിരായി പോരാട്ടം നടത്തല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കല്‍, കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കല്‍ തുടങ്ങിയവയെല്ലാം കരളിന്റെ പ്രവര്‍ത്തന ധര്‍മങ്ങളാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ പലപ്പോഴും അത് മൂര്‍ധന്യത്തിലെത്തിയശേഷമാണ് പ്രകടമാക്കപ്പെട്ട് തുടങ്ങുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത്. എന്നാല്‍ നേരത്തെയുള്ള പരിശോധനകളിലൂടെ കരള്‍ രോഗത്തെയോ രോഗസാധ്യതയെയോ തിരിച്ചറിയാമെന്നതും പ്രതിരോധിക്കാമെന്നതും യാഥാര്‍ഥ്യവുമാണ്. അസുഖം അവസാന ഘട്ടമെത്തുകയും മറ്റ് ചികിത്സകള്‍ ഫലപ്രദമാവാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ കരള്‍ മാറ്റിവയ്ക്കലിലൂടെ ജീവിതം തിരിച്ചുപിടിക്കാനും സാധിക്കും.

ലിവര്‍ സിറോസിസ്

ഏറ്റവും കൂടുതലായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്നത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലാണ്. കരളിന് വരുന്ന ശാശ്വതമായ തകരാറാണ് സിറോസിസ്. സ്ഥിരമായി മദ്യപിക്കുന്നവര്‍, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ രോഗാണുക്കള്‍ ദീര്‍ഘകാലം ശരീരത്തിലുള്ളവര്‍ മുതലായവര്‍ക്ക് സിറോസിസിനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമെ വ്യായാമക്കുറവ്, പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള്‍ മുതലായവയുള്ളവര്‍ക്ക് കരളില്‍ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവര്‍ സംഭവിക്കുകയും അത് ക്രമേണ ലിവര്‍ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യാം. ശരീരത്തിനകത്തുള്ള കോശങ്ങളെ ഫോറിന്‍ ബോഡി എന്ന് തെറ്റിദ്ധരിച്ച് ശരീരം തന്നെ പ്രതിരോധം തീര്‍ക്കുന്ന അവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ഉള്ളവര്‍, കോപ്പറിന്റെയും അയണിന്റെയും അളവ് കൂടിയവര്‍ മുതലായവര്‍ക്കും കരളിന് സ്ഥായിയായ തകരാര്‍ സംഭവിക്കാം.


ഹെപറ്റോസെല്ലുലാര്‍ കാര്‍സിനോമ ചൈല്‍ഡ് എ വിഭാഗത്തിലുള്ള സിറോസിസ് ബാധിച്ചവര്‍ക്ക് ശസ്ത്രക്രിയ ചികിത്സാ രീതിയായി സ്വീകരിക്കാറുണ്ട്. ചിലരില്‍ ട്രാന്‍സാര്‍ടീരിയല്‍ കീമോഎംബോളൈസേഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ലാഷന്‍ തുടങ്ങിയ ചികിത്സകളും നിര്‍േദശിക്കപ്പെടുന്നു.വളരെ മൃദുവായ ശരീര അവയവമാണ് കരള്‍, എന്നാല്‍ ലിവര്‍ സിറോസിസ് സംഭവിക്കുമ്പോള്‍ ലിവര്‍ കാഠിന്യമുള്ള അവസ്ഥയിലേക്ക് മാറുകയും അതിനകത്ത് ഫൈബ്രോസിസ് തുടങ്ങുകയും രക്തയോട്ടം തടസപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. സ്വാഭാവികമായും കരളിനകത്ത് പ്രഷര്‍ വര്‍ധിക്കുകയും അന്നനാളത്തിലും മറ്റും ഞരമ്പുകള്‍ പൊട്ടുവാനും രക്തസ്രാവമുണ്ടാകുവാനും കാരണമാവുകയും ചെയ്യുന്നു. ഇതാണ് ലിവറിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ജീവന് വിനാശകരമാകുന്ന മറ്റൊരു അവസ്ഥ. സിറോസിസ് വന്നുകഴിഞ്ഞാല്‍ അനുബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതിനും, ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയുമാണ് ചികിത്സയുടെ പ്രാഥമിക ഘട്ടത്തില്‍ പരിഗണിക്കുന്നത്.


സിറോസിസിന്റെ അവസ്ഥയനുസരിച്ച് ഇതിനെ ചൈല്‍ഡ് എ, ചൈല്‍ഡ് ബി, ചൈല്‍ഡ് സി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. എ എന്ന ഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ താരതമ്യേന ഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവരായിരിക്കും. നല്ലരീതിയില്‍ പരിഗണിച്ചാല്‍ ഒരുപാട് കാലം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും. ബി എന്ന സ്റ്റേജിലെത്തുന്നവര്‍ കുറച്ച് ബുദ്ധിമുട്ടുള്ളവരായിരിക്കും. പ്രത്യക്ഷ ലക്ഷണങ്ങള്‍ ധാരാളമുള്ള ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ കുറച്ചുകാലം കൂടി വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും. എന്നാല്‍ സി എന്ന സ്റ്റേജിലെത്തുന്നവര്‍ക്ക് ലിവറിന്റെ അവസ്ഥ അതിന്റെ പാരമ്യതയിലായിരിക്കും.


ശസ്ത്രക്രിയയുടെ വിജയനിരക്ക്


സങ്കീര്‍ണമായ ശസ്ത്രക്രിയയല്ലേ, എത്രമാത്രം വിജയകരമായിരിക്കും എന്ന സംശയം പലരും ചോദിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥ സി സ്റ്റേജ് എത്തിക്കഴിഞ്ഞാല്‍ പൊതുവെ രോഗി അനുഭവിക്കുന്നത് വലിയ ദുരിതങ്ങളായിരിക്കും. ഈ അവസ്ഥയില്‍ പരമാവധി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ തുടര്‍ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാല്‍ കരള്‍ മാറ്റിവയ്ക്കുന്നവരില്‍ വിജയം 90 ശതമാനത്തിലും മുകളിലാണ്. 70 ശതമാനത്തിലധികം പേരും 10 വര്‍ഷത്തിലധികം ആരോഗ്യപൂര്‍ണമായ ജീവിതം തുടരുുന്നു എന്നുകാണാന്‍ സാധിക്കും. സാധാരണ ജോലി ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് നിര്‍വഹിക്കുവാനും സാധിക്കും.
മാറ്റിവയ്ക്കാവുന്ന കരള്‍ നമുക്ക് രണ്ടു രീതിയിലാണ് ലഭിക്കുന്നത്. ഇതില്‍ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു.


ധാരാളം മസ്തിഷ്‌ക മരണങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം അവസ്ഥയില്‍ അവയവം ദാനം ചെയ്യാന്‍ തയാറാകുന്നവര്‍ വളരെ കുറവാണ്. വളരെ സങ്കടകരമായ അവസ്ഥയാണിത്. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യണമെങ്കില്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സംവിധാനമാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവയവം തികച്ചും സുതാര്യമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് അര്‍ഹതപ്പെട്ട സ്വീകര്‍ത്താവിന് ലഭ്യമാവുന്നത്.അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ലൈവ് ഡോണര്‍ എന്ന രീതിയില്‍ കരള്‍ ദാതാവാകുവാന്‍ സാധിക്കുകയുള്ളൂ. 60 - 70 ശതമാനം ആരോഗ്യകരമായ കരള്‍ സ്വീകരിക്കുവാന്‍ സാധിക്കും.

സ്വയം വളരുവാനുള്ള പ്രത്യേക കഴിവുള്ള അവയവമാണ് കരള്‍ എന്നതിനാല്‍ ദാനം ചെയ്തു കഴിഞ്ഞാലും കാലാന്തരത്തില്‍ കരളിന് പൂര്‍ണ രൂപം സ്വയം കൈവരിക്കുവാനും സാധിക്കുന്നു. 11-14 ദിവസത്തിനകം തന്നെ 90 ശതമാനവും പഴയ രീതിയിലേക്ക് കരള്‍ തിരികെയെത്തുന്നതാണ്. 18 വയസിനു മുകളിലും 55 വയസിനു താഴെയും പ്രായമുള്ള ആരോഗ്യവാനായ, സ്വയം സന്നദ്ധനായ വ്യക്തിക്കാണ് ഡോണര്‍ ആകാന്‍ സാധിക്കുക. ചില പരിശോധനകള്‍ നടത്തി ദാതാവിന്റെ കരളിന്റെ ആരോഗ്യം നിര്‍ണയിക്കുകയും, ദാനം ചെയ്താല്‍ ദാതാവിന് പ്രശ്നങ്ങളുണ്ടാകില്ല എന്ന് ചില സ്‌കാനിങുകളിലൂടെ ഉറപ്പുവരുത്തുന്നു.


പൊതുവായ കാരണങ്ങള്‍ക്ക് പുറമെ മറ്റുചില കാരണങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരാറുണ്ട്. മെറ്റാബോളിക് ലിവര്‍ ഡിസീസ് എന്ന ഗണത്തില്‍പെടുന്ന അസുഖങ്ങള്‍, ബൈലിയറി ആട്രീഷ്യ എന്നിവയാണ് ഇതില്‍ പ്രധാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago