വിദേശ ഹാജിമാരെ പങ്കെടുപ്പിക്കുന്നതിനായി ചർച്ചകൾ തുടരുന്നു
മക്ക: കൊറോണ വൈറസ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി ഈ വർഷം വിദേശ ഹാജിമാരുമായി ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് വളരെ കുറച്ച് തീർഥാടകരെ രാജ്യത്തേക്ക് അനുവദിക്കുന്നത് ചർച്ചാവിഷയമാണെന്ന് ഹജ്ജ് മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.
“മക്കയിലെ മസ്ജിദുൽ ഹറാമിലും പ്രവാചക പള്ളിയിലും അതിഥികളെയും സന്ദർശകരെയും ഹജ്ജ്, ഉംറ എന്നിവയുടെ ആചാരങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ നിരന്തരമായ താൽപ്പര്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം കൈകൊള്ളുക.
ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ സ്ഥാനമെന്നും അധികൃതർ വ്യക്തമാക്കി. സഊദി ആരോഗ്യ അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണ്. കൊവിഡ്-19 ആരോഗ്യ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിർണ്ണയിച്ചായിരിക്കും നടപടികൾ എന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് ജൂലൈ 17 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തോളം ഹാജിമാരെ മാത്രം ഉൾകൊള്ളിച്ചായിരുന്നു ഹജ്ജ് കർമ്മം നടത്തിയിരുന്നത്. ഇത് തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കാതെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."