ഭൂമി കുംഭകോണം: തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ഉള്‍പെടെ 24 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി, പട്‌ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളില്‍ 24 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ്. ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വസതിയിലുള്‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
നേരത്തെ, ഈ കേസുമായി ബന്ധപ്പെട്ട് തേജസ്വിയുടെ രക്ഷിതാക്കളും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവിനെയും റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Enforcement Directorate is conducting searches at multiple locations in Delhi and Bihar, in connection with alleged land for job scam: Sources
— ANI (@ANI) March 10, 2023
Recently, CBI questioned RJD chief Lalu Yadav in the case in Delhi.
തന്റെ കുടുംബം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനാലാണ് സി.ബി.ഐയെ വിട്ട് മാതാപിതാക്കളെ ചോദ്യം ചെയ്തതെന്ന് തേജസ്വി ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെയാണ് അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിയുമായി സഖ്യത്തിലാകാന്‍ തയാറുള്ളവരെ സഹായിക്കുകയും ചെയ്യും. തേജസ്വി ആരോപിച്ചിരുന്നു.
2021ലാണ് ഭൂമി കുംഭകോണക്കേസില്‍ സി.ബി.ഐ പ്രാഥമികാന്വേഷണം ആരംഭിച്ചത്. 2004-2009 കാലഘട്ടത്തില്‍ നിരവധി പേര്‍ റെയില്‍വേയിലെ ഗ്രൂപ്പ് ഡി പോസ്റ്റുകളില്‍ അനധികൃതമായി നിയമിക്കപ്പെട്ടു. ഇവര്‍ ജോലി ലഭിക്കാന്‍ ഭൂമി കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം.
റെയില്‍വേയില്‍ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള അടിസ്ഥാന ജോലിയാണ് ഗ്രൂപ്പ് ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 18നാണ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവര്‍ക്കും അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."